കോയമ്പത്തൂർ: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻ്റിന് ഔദ്യോഗിക വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥൻ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജിയെയാണ് കോയമ്പത്തൂരിൽ വെച്ച് പിടികൂടിയത്.
സമൂഹ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച വനിതാ ഏജൻ്റിനാണ് ഇയാൾ തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയത്. വിശാഖപട്ടണം നേവൽ ബേസിലെ അതീവ സുരക്ഷാ വിവരങ്ങളാണ് ഇത്തരത്തിൽ ചോർത്തിയത്.
ആന്ധ്രപ്രദേശ് പൊലീസിൻ്റെ കൗണ്ടർ ഇൻ്റലിജൻസ് (സി.ഐ) വിഭാഗം നടത്തിയ വൻ ചാരവൃത്തി വിരുദ്ധ ഓപ്പറേഷനൊടുവിലാണ് ഈ നിർണ്ണായക അറസ്റ്റ് രേഖപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

