സമൂഹത്തിന്റെ വിവിധ മേഖലകളിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സാമൂഹിക സേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ (കെഎസ്വൈഎഫ്) മുന്നിട്ട് ഇറങ്ങണമെന്ന് സിഎംപി ജില്ലാ സെക്രട്ടറി എം.ആർ.മനോജ് വ്യക്തമാക്കി. വട്ടിയൂർക്കാവ് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടവകാശം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും, രേഖകളുടെ പേരിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും മനോജ് കൂട്ടിച്ചേർത്തു. ചടങ്ങിൽ കെഎസ്വൈഎഫ് വട്ടിയൂർക്കാവ് ഏരിയ സെക്രട്ടറി മഞ്ചാടിമൂട് രതീഷ് അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ സിഎംപി വട്ടിയൂർക്കാവ് ഏരിയ സെക്രട്ടറി കെ.വിനോദ്കുമാർ, കെഎസ്വൈഎഫ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് നാൻസി പ്രഭാകർ, ജില്ല പ്രസിഡന്റ് കാഞ്ഞിരംകുളം സന്തോഷ്, സെക്രട്ടറി മീനാങ്കൽ സതീഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ കെഎസ്വൈഎഫ് വട്ടിയൂർക്കാവ് ഏരിയ പ്രസിഡന്റായി രാജേഷിനെയും സെക്രട്ടറിയായി മഞ്ചാടിമൂട് രതീഷിനെയും തിരഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

