തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സംഘടനാപരമായ തിരുത്തൽ നടപടികളുടെ ഭാഗമായി പാലക്കാട് ജില്ലാ സെക്രട്ടറിയെ സിപിഐഎം നേതൃത്വം മാറ്റി. മുൻ എംഎൽഎ വി.
ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിച്ചു. ഇ.എൻ.
സുരേഷ് ബാബുവിനെ മാറ്റിയതുമായി ബന്ധപ്പെട്ട് വരുന്ന മറ്റ് വ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്ന് പുതിയ സെക്രട്ടറി വ്യക്തമാക്കി. സുരേഷ് ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ചെന്താമരാക്ഷൻ പ്രതികരിച്ചു.
വ്യക്തിപരമായ കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തിന് കൂടി ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നേക്കാൾ പ്രബലനായ ജില്ലാ സെക്രട്ടറിയായിരിക്കും ചെന്താമരാക്ഷൻ എന്ന് മുൻ സെക്രട്ടറി ഇ.എൻ.
സുരേഷ് ബാബുവും വ്യക്തമാക്കിയിട്ടുണ്ട്. വിപുലമായ സംഘടനാ ചർച്ചകൾക്ക് ശേഷമാണ് നേതൃത്വം ഈ നിർണായക തീരുമാനത്തിലേക്ക് എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

