മലയാള സിനിമയിൽ പുതിയ പരീക്ഷണവുമായി നവാഗതരായ സംവിധായകർ എത്തുന്നു. അർജ്ജുൻലാൽ, അജിത് കുമാർ രവീന്ദ്രൻ എന്നിവർ ചേർന്ന് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ആന്തോളജി ചിത്രമായ “രണ്ട് രഹസ്യങ്ങൾ” എന്ന സിനിമയുടെ ഔദ്യോഗിക ട്രയിലർ റിലീസായി.
ഒരൊറ്റ സിനിമയ്ക്ക് രണ്ട് ട്രയിലറുകൾ എന്ന പ്രത്യേകതയുമായാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അതീവ ഉദ്വേഗജനകമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ത്രില്ലർ ചിത്രം വരുന്ന ഒക്ടോബർ 09ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
വാമ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ സാക്കിർ അലി ആണ് ഈ ആന്തോളജി ചിത്രം നിർമ്മിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സിൻ്റെ ബാനറിൽ ബോണി അസ്സനാർ ചിത്രത്തിന്റെ സഹനിർമാതാവായി പ്രവർത്തിച്ചിരിക്കുന്നു.
ചിത്രത്തിന്റെ സംവിധായകർ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജോമോൻ തോമസ്, അബ്ദുൾ റഹീം എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. രഫീക്ക് അഹമ്മദിന്റെ വരികൾക്ക് വിശ്വജിത്ത് ആണ് സംഗീതം നൽകിയിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സഫ്ന വി. ടി, പ്രോജക്ട് ഡിസൈനർ- വിജയകുമാർ പ്രഭാകരൻ, കലാ സംവിധാനം- ലാലു തൃക്കളം, കെ.ആർ ഹരിലാൽ, ഉല്ലാസ് കെ.യു, മേക്കപ്പ്- സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്മിജി കെ.ടി, സൗണ്ട് ഡിസൈനർ – കരുൺപ്രസാദ്, ആക്ഷൻ- രൺ രവി, കളറിസ്റ്റ് – ഷാൻ ആഷിഫ്.
സ്റ്റുഡിയോ- ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്- സച്ചിൻ രവി, ജോസഫ്, പബ്ലിസിറ്റി ഡിസൈൻസ്- രാഹുൽ രാജ്, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

