തുടർഭരണത്തിൽ ജനപിന്തുണ കുറയുന്നുവെന്ന രാഷ്ട്രീയ വിലയിരുത്തൽ പ്രസംഗത്തിന്റെ കരടിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാലക്കാട്ടെ വിശാല ജില്ലാ കമ്മിറ്റി ഉദ്ഘാടന പ്രസംഗത്തിൽ ആ ഭാഗം ഒഴിവാക്കി.
തുടർച്ചയായി ഭരണത്തിൽ തുടരുമ്പോൾ സ്വാഭാവികമായും ജനപിന്തുണയിൽ ഇടിവുണ്ടാകുമെന്നും വർഗബഹുജന സംഘടനകളുടെ സ്വാധീനം ദുർബലമാകുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കുന്ന കുറിപ്പുകൾ അദ്ദേഹം തയാറാക്കിയ നോട്ടുപുസ്തകത്തിൽ ഉണ്ടായിരുന്നു. ‘വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും പ്രത്യയശാസ്ത്ര അവബോധവും സംഘടനാപരമായ കരുത്തും ഉൾപ്പെടുത്തിക്കൊണ്ടേ ഇതു പരിഹരിക്കാൻ സാധിക്കുകയുള്ളൂ.
അതിനുപകരിക്കുന്ന ചർച്ചകളും തീരുമാനങ്ങളുമാണ് ഇത്തരം സമ്മേളനംകൊണ്ട് ഉദ്ദേശിക്കുന്നത്’ എന്നായിരുന്നു കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, പ്രവർത്തകരും അനുഭാവികളും സന്നിഹിതരായിരുന്ന ഉദ്ഘാടന വേളയിലെ ഔദ്യോഗിക പ്രസംഗത്തിൽ എം.വി.
ഗോവിന്ദൻ ഈ ഭാഗം പരാമർശിച്ചില്ല. അതേസമയം, യോഗത്തിലെ പ്രതിനിധികളുമായി പിന്നീട് നടത്തിയ ആശയവിനിമയ വേളയിൽ അദ്ദേഹം ഈ വിഷയം ചർച്ചയിൽ ഉൾപ്പെടുത്തുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

