സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾക്കായി ലയൺസ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 318 സിയും അസോസിയേഷൻ ഓഫ് കൺസൾട്ടന്റ് കൗൺസിലിങ് സൈക്കോളജിസ്റ്റും (എസിസിപി) സംയുക്തമായി നടപ്പിലാക്കുന്ന മൈൻഡ് ഫുൾ പ്രോജക്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നോർത്ത് പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ വെച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിച്ചു. ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ വി.എസ് ജയേഷ് അധ്യക്ഷത വഹിച്ചു.
കുട്ടികൾക്ക് മാതാപിതാക്കൾ ഏറ്റവും പ്രധാനമായി നൽകേണ്ടത് സമാധാനപരമായ ഒരു കുടുംബാന്തരീക്ഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയോ സംസാരിക്കുകയോ ചെയ്യുന്ന രീതികൾ ഇന്ന് പല കുടുംബങ്ങളിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്.
അതുകൊണ്ടുതന്നെ പല മാനസിക പ്രയാസങ്ങളും കുട്ടികൾ അനുഭവിക്കുന്നുണ്ട്. മാതാപിതാക്കൾക്ക് പലപ്പോഴും അത് തിരിച്ചറിയാൻ സാധിക്കുന്നുമില്ല.
ഇന്നത്തെ കുട്ടികൾ വളരെ മിടുക്കന്മാരാണെന്നും അവരുടെ കൂടെ ചേർന്ന് അവരെ മനസ്സിലാക്കി മുന്നോട്ടുപോകാൻ മാതാപിതാക്കൾക്കും കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്ത് തിരക്കുകൾക്കിടയിലും മകളോട് സംസാരിക്കാൻ താൻ സമയം കണ്ടെത്താറുണ്ടെന്നും എല്ലാ വിശേഷങ്ങളും തമ്മിൽ പറയാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്വാളിഫൈഡ് ആയിട്ടുള്ള സൈക്കോളജിസ്റ്റുകൾ ശാസ്ത്രീയമായി തന്നെ നടത്തുന്ന മൈൻഡ്ഫുൾ പേരന്റിങ് എന്ന ട്രെയിനിങ് സമൂഹത്തിൽ ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ചടങ്ങിൽ എൽസിഐ സെപ്ഷൽ ഇനിഷ്യേറ്റീവ് പ്രോജക്ട് ചീഫ് കോഡിനേറ്റർ ആർ.
രാജ്മോഹൻ, എസിസിപി പ്രസിഡന്റ് ഡോ. വാണിദേവി പി.ടി തുടങ്ങിയവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

