ചെറുവാഞ്ചേരി ടൗണിലും സമീപ പ്രദേശങ്ങളിലും തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് വ്യാപാര മേഖലയെയും ചെറുകിട വ്യവസായങ്ങളെയും പ്രതിസന്ധിയിലാക്കുന്നു.
ദിവസേന മണിക്കൂറുകളോളം നിലവിലുള്ള വൈദ്യുതി തടസ്സം കാരണം ഹോട്ടലുകൾ, കൂൾബാർഡുകൾ, പ്രിന്റിങ് പ്രസ്സുകൾ, ധാന്യ മില്ലുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനം താറുമാറായിരിക്കുകയാണ്. യന്ത്രസഹായത്തോടെ പ്രവർത്തിക്കുന്ന ഹോളോബ്രിക്സ് നിർമാണ ഫാക്ടറികൾ ഉൾപ്പെടെയുള്ള ചെറുകിട
വ്യവസായ യൂണിറ്റുകളിലെ തൊഴിലാളികളും ഇതുമൂലം ദുരിതത്തിലാണ്. ചില ദിവസങ്ങളിൽ രാവിലെയോടെ നിലയ്ക്കുന്ന വൈദ്യുതി വൈകിട്ടോടെ മാത്രമാണ് തിരികെ ലഭിക്കുന്നത്.
വൈദ്യുത ലൈനുകളിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, പകൽസമയത്ത് ദീർഘനേരം വൈദ്യുതി മുടങ്ങുന്നത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
തുടർച്ചയായ ദിവസങ്ങളിലെ വൈദ്യുതി തടസ്സം പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ക്ഷമ പരീക്ഷിക്കുന്നതിന് തുല്യമാണെന്ന് പ്രദേശത്തെ വ്യാപാരികൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

