മുംബൈ: ഫ്ലൈദുബായ് വിമാനത്തിലെ ക്യാപ്റ്റൻ സ്മിത് മച്ചാർ ആക്രമണത്തിന് ഇരയായ സംഭവത്തിൽ, അദ്ദേഹത്തിന്റെ കുടുംബം പ്രകടിപ്പിച്ച ശാന്തതയും നിശ്ചയദാർഢ്യവും ഏറെ മാതൃകാപരമാണെന്ന് അയൽവാസിയുടെ കുറിപ്പ്. സ്മിത് മച്ചാറിന്റെ അയൽവാസിയും ഗൈനക്കോളജിസ്റ്റുമായ ഡോ.
ആരതി ശർമയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ കുടുംബം കടന്നുപോയ ദുഷ്കരമായ സാഹചര്യങ്ങളെക്കുറിച്ച് തുറന്നെഴുതിയത്. ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായത് സ്മിത് മച്ചാറാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ആശങ്കാകുലരായ അയൽക്കാർ അദ്ദേഹത്തിന്റെ ഭാര്യയെയും കുടുംബത്തെയും ബന്ധപ്പെട്ടത്.
വിവരമറിഞ്ഞയുടൻ അയൽക്കാർ സ്മിതിന്റെ വീടുകളിലെത്തി അവർ സുരക്ഷിതരാണോ എന്നും എന്തെങ്കിലും സഹായങ്ങൾ ആവശ്യമുണ്ടോ എന്നും അന്വേഷിച്ചിരുന്നു. എന്നാൽ അങ്ങേയറ്റം സങ്കടകരവും ദുഷ്കരവുമായ ആ നിമിഷത്തിലും അതിശയകരമായ ശാന്തതയോടെയാണ് സ്മിത് മച്ചാറിന്റെ ഭാര്യ പ്രതികരിച്ചത്.
തങ്ങളെ അന്വേഷിച്ച എല്ലാവരുടെയും പ്രാർഥനകൾക്കും കരുതലിനും അവർ നന്ദി അറിയിക്കുകയും, ഭർത്താവിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഒരാളുടെ ധീരതയെ നാം ആഘോഷിക്കുമ്പോൾ അവരുടെ പിൻബലമായി എപ്പോഴും ഒരു കുടുംബം ഉണ്ടാകുമെന്നും, അദ്ദേഹത്തിനായി പ്രാർഥിച്ച് പ്രത്യാശയോടെ കാത്തിരിക്കുന്ന കുടുംബമാണ് അവരുടേതെന്നും ഡോ.
ആരതി ശർമ സമൂഹമാധ്യമത്തിൽ കുറിച്ചു. ഒമാൻ പൗരനായ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായ സ്മിത് മച്ചാർ നിലവിൽ യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അതിനിടെ, കഴിഞ്ഞദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സ്മിത് മച്ചാറുമായി വീഡിയോകോളിൽ സംസാരിച്ചിരുന്നു. കൂടാതെ, യുഎഇ പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ട് ആശുപത്രിയിലെത്തി സ്മിത് മച്ചാറിനെ സന്ദർശിക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

