ലണ്ടന്‍: പരിക്കുകളില്ലാതെ കരിയര്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ജൂഡ് ബെല്ലിംഗ്ഹാമിന് സാധിച്ചാല്‍, ലോകഫുട്ബോളിലെ മഹാന്മാരുടെ ഗണത്തില്‍ അയാള്‍ക്ക് സ്ഥാനമുണ്ടാകും – മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ താരം റോയ് കീനിന്റെ നിരീക്ഷണമാണിത്. യുവേഫ നാഷന്‍സ് ലീഗില്‍ ഇംഗ്ലണ്ട് എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ തകര്‍ത്തത് ബെല്ലിംഗ്ഹാമിന്റെ അസാമാന്യ മികവിലായിരുന്നു.
കളം നിറഞ്ഞു കളിച്ച ബെല്ലിംഗ്ഹാം ഒരു ഗോള്‍ നേടുകയും മൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഹാരി കെയ്നും, ബുകായോ സകയും ഇരട്ടഗോളുകള്‍ നേടി.
ആന്റണി ഗോര്‍ഡന്‍, മോര്ഗന് റോജേഴ്സ് എന്നിവരും സ്കോര്‍ഷീറ്റില്‍ ഇടം പിടിച്ചു. ജര്‍മന്‍ കോച്ച് തോമസ് തുഹേലിന്റെ ഇംഗ്ലീഷ് നിര മത്സരത്തില്‍ സര്‍വാധിപത്യം പുലര്‍ത്തി.
എട്ടാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഹാരി കെയിന്‍ ആദ്യം വല കുലുക്കി. ഇത് ബെല്ലിംഗ്ഹാമിന്റെ അസിസ്റ്റിലായിരുന്നു.
ഇരുപത്തൊന്നാം മിനുട്ടില്‍ ബെല്ലിംഗ്ഹാമിന്റെ ഗോള്‍ (2-0). ആന്റണി ഗോര്‍ഡന്റെ ക്രോസില്‍ നിന്നായിരുന്നു സ്കോറിംഗ്.
39-ാം മിനുട്ടില്‍ ഗോര്‍ഡന്റെ ഗോള്‍ (3-0). ബുകായോ സാക ആദ്യപകുതിക്ക് മുമ്പ് വല കുലുക്കി (4-0).
അസിസ്റ്റ് ചെയ്തത് ബെല്ലിംഗ്ഹാം. ഹാരി കെയ്നും സകയും അവരുടെ രണ്ടാം ഗോള്‍ രണ്ടാം പകുതിയില്‍ നേടിയതിന് പിന്നാലെ മോര്ഗന് റോജേഴ്സ് 87-ാം മിനുട്ടില്‍ പട്ടിക പൂര്‍ത്തിയാക്കി.
റോജേഴ്സിനെ ഗോളടിക്കാന്‍ സഹായിച്ചതും ബെല്ലിംഗ്ഹാം ആയിരുന്നു. ആദ്യ മിനുട്ട് തൊട്ട് അവസാനം വരെ സഹതാരങ്ങള്‍ക്ക് ഗോളിനവസരമൊരുക്കാന് ബെല്ലിംഗ്ഹാം എനര്‍ജിയോടെ കളിക്കുന്ന കാഴ്ച ഇംഗ്ലീഷ് ആരാധകരെ കുറച്ചൊന്നുമല്ല ആവേശത്തിലാഴ്ത്തിയത്.
ഇതുപോലൊരു താരത്തെയാണ് അവര്‍ കാത്തിരുന്നത്. ‘അമേസിംഗ് ഫുട്ബോളര്’ എന്നാണ് റോയ് കീന്‍ ഫുട്ബോള്‍ കമെന്ററിക്കിടെ വിശേഷിപ്പിച്ചത്.
ബെല്ലിംഗ്ഹാമാണ് മാന്‍ ഓഫ് ദ മാച്ച് എന്ന് ബുകായ സാക പ്രശംസിച്ചു. ഗ്രൂപ്പ് സിയില്‍ രണ്ടാം ജയം നേടി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്താണ്.
ചെകിയയെ 1-3ന് തോല്‍പ്പിച്ച സ്പെയിന് മൂന്ന് കളിയും ജയിച്ച് ഒന്നാം സ്ഥാനത്ത് തുടരുന്നു. മൂന്ന് പോയിന്റോടെ ക്രൊയേഷ്യ മൂന്നാം സ്ഥാനത്തും ചെകിയ ഏറ്റവും പിറകിലുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

