ബിഗ് ബോസ് മലയാളം സീസൺ 8 പുതിയ വഴിത്തിരിവുകളിലേക്കും കടുത്ത വാഗ്വാദങ്ങളിലേക്കും കടക്കുകയാണ്. ഇരുപത്തിയഞ്ച് ദിവസങ്ങൾ പിന്നിട്ട
ഷോയിൽ കടൽ കൊമ്പനും ഷിജിനും തമ്മിലുള്ള സംഭവവികാസങ്ങളാണ് ഇപ്പോൾ ഹൗസിലെ പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ ദിവസം ലക്ഷ്വറി ബജറ്റ് സാധനങ്ങൾ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട
ടാസ്ക് ഹൗസിൽ വലിയ തർക്കങ്ങൾക്ക് കാരണമായി. വീക്കിലി ടാസ്കിൽ വിജയിച്ച അമാനുഷികർക്ക് മാത്രമായിരുന്നു സാധനങ്ങൾ തെരഞ്ഞെടുക്കാനുള്ള അവകാശവും നിശ്ചിത തുകയും നൽകിയിരുന്നത്.
എന്നാൽ ലിസ്റ്റ് തയ്യാറാക്കിയപ്പോൾ തന്നെ അനുവദനീയമായ തുക അതിക്രമിച്ചു പോയത് സാധനങ്ങൾ ലഭിക്കുമോ എന്ന ആശങ്കയ്ക്ക് ഇടയാക്കി. ഇതിനിടയിൽ ലീഡർ ടാസ്കിൽ കൊമ്പൻ 40 കിലോ ഭാരം എടുത്തതുമായി ബന്ധപ്പെട്ട് മുൻപ് തങ്ങളെ വിമർശിച്ച സഹമത്സരാർത്ഥികളോട് ഷിജിൻ സംസാരിച്ചു.
താൻ തന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും ഇപ്പോൾ ആർക്കും പ്രശ്നങ്ങളില്ലെന്നും ഷിജിൻ വ്യക്തമാക്കി. എന്നാൽ എപ്പോഴും ഷിജിനെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന ആസിഫ് ഈ വിഷയം ഏറ്റെടുക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു.
ശ്രീലക്ഷ്മി അറക്കൽ ഭക്ഷണം കഴിക്കില്ലെന്ന് നിലപാടെടുത്തതാണ് ആസിഫിനെ ചൊടിപ്പിച്ചത്. ഈ സമയത്ത് കൊമ്പൻ ജയിലിലായിരുന്നു.
തുടർന്ന് കൊമ്പന്റെ മുന്നിൽ ചെന്ന് ഷിജിൻ സങ്കടം പറയുകയും കണ്ണീർ പൊഴിക്കയും ചെയ്തു. സംഭവങ്ങളെക്കുറിച്ച് കൊമ്പന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “അവന് രണ്ട് നിലപാട്.
ഈ കൂട്ടിൽ കറക്ട് സമയത്ത് തന്നെ വന്ന് കയറിപ്പോയി.” പിന്നാലെ കൊമ്പനോട് സംസാരിക്കാൻ ആസിഫ് എത്തുകയുണ്ടായി. ഈ വേളയിൽ കൊമ്പൻ ആസിഫിനോട് നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു: “വീട്ടിൽ പോയി പറയ് എന്ന് പുള്ളി(ഷിജിന്) പറഞ്ഞപ്പോൾ നീ ഷർട്ടിന് കുത്തിപ്പിടിച്ച്, തല്ലാനായിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
നീ എന്നെ എന്തൊക്കെ പറഞ്ഞു. നിന്റെ വീട്ടിലുള്ള അച്ഛനും അമ്മയും തന്നെയാണ് എന്റെ വീട്ടിലും ഉള്ളത്.
രണ്ട് കൂട്ടരും സാധാരണക്കാരാണ്.” തുടർന്ന് തനിക്ക് പുറത്തുണ്ടായ ഒരു ട്രോമയെക്കുറിച്ച് പറഞ്ഞ് ആസിഫ് വികാരാധീനനായിക്കരഞ്ഞു. തുടർന്ന് ബിഗ് ബോസിനോട് തന്റെ ബുദ്ധിമുട്ടുകൾ പങ്കുവെച്ചുകൊണ്ട് കൊമ്പൻ പറഞ്ഞത് ഇങ്ങനെയാണ്: “കുറച്ച് കുറച്ച് ഭക്ഷണം കിട്ടുമ്പോൾ എല്ലാവർക്കും സങ്കടവും ദേഷ്യവും വരും.
ഇതിനകത്ത് വന്നാൽ കരയില്ലെന്ന് പറഞ്ഞ് കയറിയ ആളാണ്. ഇമോഷൻ പിടിച്ച് നിർത്താൻ പോലും പറ്റുന്നില്ല.
വെള്ളമൊക്കെ ഇറങ്ങി പോകുന്നത് അറിയാം. ആ ചെക്കനെ കരയിപ്പിക്കണമെന്ന് പറഞ്ഞിട്ട് ഞാനൊന്നും ചെയ്തിട്ടില്ല.
അവനുണ്ടായ സംഭവം അവൻ തന്നെ എടുത്തിട്ട് അവൻ തന്നെ കരഞ്ഞു. വീട്ടുകാരെ പറഞ്ഞാൽ എനിക്കും കെള്ളില്ലേ.
അവൻ ഗെയിം കളിക്കയാണോ? അതും എനിക്ക് അറിയില്ല. അറക്കലിന് ഉണ്ടായ വിഷമം തന്നെയാണ് എനിക്കും ഷിജിൻ ചേട്ടനും ഉണ്ടായത്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

