ജലനിരപ്പ് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലും തമിഴ്നാട്ടിലും മഴ ലഭിക്കുന്നതിനായി പ്രത്യേക പൂജകൾ സംഘടിപ്പിച്ചു. തേനി ജില്ലയിലെ വീരപാണ്ടി ഗൗമാരിയമ്മൻ ക്ഷേത്രത്തിലാണ് കർഷകർ വരുണപൂജ നടത്തിയത്.
കമ്പംവാലി വാട്ടർ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രാർത്ഥനാ ചടങ്ങുകൾ. തേനി, മധുര, ഡിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളുൾപ്പെടുന്ന തെക്കൻ തമിഴ്നാടിന്റെ പ്രധാന ജലസ്രോതസ്സാണ് മുല്ലപ്പെരിയാർ അണക്കെട്ട്.
പൂജകളിൽ നിരവധി കർഷകരും പൊതുജനങ്ങളും പങ്കെടുത്തു. നിലവിൽ 116.85 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

