ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ധീരമായി പ്രതിരോധിച്ച ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർക്ക് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക പ്രശംസ. എന്നാൽ, വിമാനത്തിനുള്ളിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിക്കാനില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണ പുരോഗതിയുടെ വിശദാംശങ്ങൾ പിന്നീട് ഔദ്യോഗികമായി പുറത്തുവിടുമെന്നും, ഈ ഘട്ടത്തിൽ പ്രതികരിക്കുന്നത് അന്വേഷണ നടപടികളെ ദോഷകരമായി ബാധിക്കുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ദുബായിൽ നിന്നും ഇസ്രയേലിലെ ടെൽ അവീവിലേക്ക് സർവീസ് നടത്തുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ അപ്രതീക്ഷിത ആക്രമണം അരങ്ങേറിയത്.
വിമാനത്തിന്റെ സഹപൈലറ്റ് ക്യാപ്റ്റനായ സ്മിത് മച്ചാർക്ക് നേരെയാണ് ക്രൂരമായ കയ്യേറ്റമുണ്ടായത്. ആക്രമണത്തെ അതിസാഹസികമായി പ്രതിരോധിച്ച സ്മിത് മച്ചാർ, ഇതിനിടയിൽ കോക്ക്പിറ്റിന്റെ വാതിൽ തുറന്നു നൽകുകയായിരുന്നു.
ഇത് യാത്രികരുടെ ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. തുടർന്ന്, യാത്രാവേളയിൽ അവധിയിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും, സുരക്ഷിതമായി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

