ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് സഞ്ചരിച്ച ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ സുരക്ഷാ വീഴ്ചയിലും ആക്രമണ സംഭവത്തിലും ശക്തമായ താക്കീതുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. അക്രമിയെ ഈ കൃത്യത്തിനായി നിയോഗിച്ച ശക്തികൾ ഏതെന്നുണ്ടെങ്കിലും അതിനുള്ള വലിയ വില നൽകേണ്ടിവരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. വിമാനത്തിന്റെ പൈലറ്റായ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ വല്ലതുമുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “സമയം കടന്നുപോകുമ്പോൾ ചിത്രം കൂടുതൽ വ്യക്തമാകുകയാണ്, കുറ്റവാളി ഇസ്ലാമിക തീവ്രവാദത്തിന് ഇരയായിരുന്നു. യാത്രക്കാരുമായി വിമാനം തകർക്കാനാണ് അവൻ വന്നത്.
അവനെ ആരെങ്കിലും അയച്ചതാണോ എന്ന് ഞങ്ങൾ അന്വേഷിച്ചുവരികയാണ്, അവനെ അയച്ചവർ ആരായാലും അവർ വളരെ വലിയ വില നൽകേണ്ടിവരും”. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു 174 യാത്രക്കാരുമായി ദുബായിൽ നിന്നും ടെൽ അവീവിലേക്ക് പുറപ്പെട്ട
ഫ്ലൈ ദുബായ് FZ1073 വിമാനത്തിൽ സഹപൈലറ്റിന്റെ ഭാഗത്തുനിന്നും ആക്രമണ ശ്രമം ഉണ്ടായത്. ഇന്ത്യൻ പൈലറ്റായ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് നേരെയാണ് ആക്രമണമുണ്ടായത്.
കുത്തേറ്റുവീണെങ്കിലും അതീവ ജാഗ്രതയോടെ കോക്പിറ്റ് വാതിൽ തുറക്കാൻ സാധിച്ചതാണ് വൻ ദുരന്തം ഒഴിവാക്കിയത്. തുടർന്ന് യാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു.
തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ ചേർന്ന് 14,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്ന വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും, സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയും ചെയ്തു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് യുഎഇയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

