അബുദാബി ആസ്ഥാനമായുള്ള പ്രശസ്തമായ ബിഗ് ടിക്കറ്റിന്റെ സെപ്റ്റംബർ മാസത്തെ അവസാന ഇ-ഡ്രോയിൽ നാല് പേർക്ക് 100,000 ദിർഹം വീതം സമ്മാനം ലഭിച്ചു. ഒക്ടോബറിൽ പ്രഖ്യാപിച്ചിരിക്കുന്ന 25 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി മൊത്തം 26 സമ്മാനങ്ങളാണ് വരും ദിവസങ്ങളിൽ വിജയികളെ കാത്തിരിക്കുന്നത്.
ഇതിൽ 24 കാരറ്റ് സ്വർണ്ണാഭരണങ്ങൾ, പ്രതിവാര ഇ-ഡ്രോകൾ, ഡ്രീം കാറുകൾ, ബിഗ് സ്പിൻ എന്നിവയും ഉൾപ്പെടുന്നു. അവസാന വീക്കിലി ഇ-ഡ്രോയിലെ പ്രധാന വിജയികളിൽ ഒരാളാണ് ഇന്ത്യയിൽ നിന്നുള്ള തെസ്ലിമുൽ അരിഫ്.
156496 ആണ് അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പർ. മറ്റൊരാളായ റോക്കി സുബ്ബയും ഇന്ത്യക്കാരനാണ്.
ദുബായിൽ കുടുംബത്തോടൊപ്പം കഴിഞ്ഞ ആറ് വർഷമായി താമസിക്കുന്ന അദ്ദേഹം തന്റെ ആദ്യ എൻട്രിയിൽ തന്നെ ഭാഗ്യം തേടിയെത്തിയതിന്റെ ആവേശത്തിലാണ്. അഞ്ച് സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിനായി ജന്മദിന തീയതി അടിസ്ഥാനമാക്കിയാണ് നമ്പർ തിരഞ്ഞെടുത്തത്.
വിജയം അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ വരുമ്പോൾ ഉറക്കത്തിലായിരുന്ന അദ്ദേഹം, പിന്നീട് ഓൺലൈൻ വഴി വിവരം സ്ഥിരീകരിക്കുകയായിരുന്നു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കുമെന്നും തന്റെ പങ്ക് ഉപയോഗിച്ച് ചെറിയൊരു ഷോപ്പിങ് നടത്താനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈയിൽ നിന്നുള്ള കുനാൽ പിള്ളയാണ് ഈ ആഴ്ചയിലെ മറ്റൊരു വിജയി. അബുദാബിയിൽ കഴിഞ്ഞ 11 വർഷമായി പ്രവാസിയായ അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ആറ് ടിക്കറ്റുകളാണ് എടുത്തത്.
ഇതിൽ മൂന്നെണ്ണം പിള്ളയും ബാക്കി മൂന്നെണ്ണം മറ്റൊരു സുഹൃത്തുമാണ് തിരഞ്ഞെടുത്തത്. സമ്മാനവിവരം അറിഞ്ഞപ്പോൾ തുടക്കത്തിൽ വലിയൊരു ഞെട്ടലാണുണ്ടായതെന്നും പിന്നീട് അത് വലിയ സന്തോഷത്തിന് വഴിമാറിയെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ജന്മദിനം ആഘോഷിക്കുന്ന അദ്ദേഹം, സമ്മാനത്തുക ഉപയോഗിച്ച് സ്വയം ഒരു ട്രീറ്റ് നൽകാനാണ് ആഗ്രഹിക്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ള മുഹമ്മദ് ഇമ്രാൻ ആണ് സെപ്റ്റംബർ മാസത്തെ അവസാന ഇ-ഡ്രോയിലെ നാലാമത്തെ വിജയി.
അബുദാബിയിൽ ഡ്രൈവറായി ജോലി ചെയ്തുവരുന്ന അദ്ദേഹം തനിയെയാണ് ഇത്തവണ ടിക്കറ്റ് എടുത്തത്. മുൻപ് മറ്റ് സമ്മാനങ്ങൾ ഒന്നും ലഭിച്ചിട്ടില്ലാത്ത അദ്ദേഹത്തിന് ഈ വിജയം തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്.
ഈ തുക ഉപയോഗിച്ച് സ്വന്തമായി എന്തെങ്കിലും സംരംഭം ആരംഭിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അതേസമയം, ഒക്ടോബർ മാസത്തിൽ ബിഗ് ടിക്കറ്റിലൂടെ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് പ്രവാസികളെ കാത്തിരിക്കുന്നത്.
നവംബർ മൂന്നിനാണ് ഇതിന്റെ ലൈവ് ഡ്രോ നടക്കുന്നത്. ഇതിനോടൊപ്പം അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 200 ഗ്രാം വീതം 24 കാരറ്റ് സ്വർണ്ണക്കട്ടികളും അന്നേ ദിവസം തന്നെ ലഭിക്കും.
ഒക്ടോബറിലെ പ്രതിവാര ഡ്രോകളിലൂടെ നാല് വിജയികൾക്കും 200 ഗ്രാം വീതം 24 കാരറ്റ് സ്വർണ്ണക്കട്ടികൾ സ്വന്തമാക്കാം. കൂടാതെ, ഒക്ടോബറിൽ ടിക്കറ്റുകൾ എടുക്കുന്നവരിൽ നിന്ന് മൂന്ന് ഭാഗ്യശാലികൾക്ക് ബിഗ് സ്പിന്നിൽ പങ്കെടുക്കാനുള്ള അവസരവുമുണ്ട്.
നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ ഈ മൂന്ന് പേരെ പ്രഖ്യാപിക്കും. ഡിസംബർ മൂന്നിനാണ് ഇവർ ബിഗ് സ്പിൻ മത്സരത്തിൽ പങ്കെടുക്കുക.
ഇതിലൂടെ 1 മില്യൺ ദിർഹം വരെ സമ്മാനമായി നേടാൻ അവസരമുണ്ട്. റേഞ്ച് റോവർ വെലാർ (നവംബർ 3), നിസ്സാൻ പട്രോൾ (ഡിസംബർ 3) എന്നിങ്ങനെ രണ്ട് ഡ്രീം കാറുകളും ഈ മാസത്തെ പ്രത്യേകതകളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

