തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന് അർഹമായ ക്യാബിനറ്റ് പദവി ലഭിക്കാൻ വൈകുന്നതിൽ പാർട്ടിയിൽ കടുത്ത അമർഷം പുകയുന്നു.
മുൻകാല ധാരണകൾ പ്രകാരം എം.കെ. മുനീറിനും ജി.
ദേവരാജനും ഒപ്പം പി.ജെ. ജോസഫിന്റെ പദവിയും തീരുമാനിക്കേണ്ടിയിരുന്നുവെന്നാണ് കേരള കോൺഗ്രസിന്റെ ശക്തമായ വാദം.
ഈ വിഷയം ഉന്നയിച്ച് മന്ത്രി മോൻസ് ജോസഫ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വീണ്ടും ആവശ്യം ഉന്നയിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ.
ജോസഫ് മത്സരിക്കാതെ മാറിനിന്ന ഘട്ടത്തിൽ തന്നെ ക്യാബിനറ്റ് റാങ്കോടുകൂടിയ സുപ്രധാന പദവി യു.ഡി.എഫ് നേതൃത്വം ഉറപ്പുനൽകിയിരുന്നതായി പാർട്ടി വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന വയോജന കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് പി.ജെ.
ജോസഫിനെ പരിഗണിക്കുമെന്നായിരുന്നു പ്രാരംഭ ചർച്ചകൾ. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് എം.കെ.
മുനീറിനെയും ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി ജി. ദേവരാജനെയും കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും പി.ജെ.
ജോസഫിന്റെ കാര്യം പരിഗണിക്കാത്തതിൽ കേരള കോൺഗ്രസിൽ അതൃപ്തി ശക്തമാണ്. യു.ഡി.എഫിന്റെ പ്രഥമ കൺവീനറും മുതിർന്ന നേതാവുമായ പി.ജെ.
ജോസഫിന് ഇക്കാര്യത്തിൽ ആദ്യ പരിഗണന നൽകണമെന്നതായിരുന്നു പാർട്ടിയുടെ ആവശ്യം. കേരള കോൺഗ്രസിന്റെ മാത്രം ക്വാട്ടയിലല്ല, മറിച്ച് യു.ഡി.എഫിന്റെ ഭാഗമായി തന്നെ അദ്ദേഹത്തിന് അർഹമായ പദവി നൽകണമെന്നാണ് മുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നത്.
അതേസമയം, കേരള കോൺഗ്രസിനുള്ളിലും അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. മന്ത്രിസ്ഥാനം ലഭിക്കാത്തതിനെത്തുടർന്ന് തോമസ് ഉണ്ണിയാടനും കടുത്ത നിലപാടുകളുമായി രംഗത്തുണ്ട്.
ഉണ്ണിയാടനെ ഒഴിവാക്കി പി.ജെ. ജോസഫിന് മാത്രം പദവി നൽകിയാലുണ്ടാകുന്ന രാഷ്ട്രീയ പ്രതിസന്ധികളും പാർട്ടി നേതൃത്വം മുന്നിൽ കാണുന്നുണ്ട്.
മുന്നണിയിൽ മാണി സി. കാപ്പനും അതൃപ്തി നിലനിൽക്കുന്നുണ്ട്.
അനൂപ് ജേക്കബിനൊപ്പം മന്ത്രിസ്ഥാനം പങ്കിടുമെന്ന തരത്തിൽ ആദ്യഘട്ടത്തിൽ ചർച്ചകൾ നടന്നെങ്കിലും അത് യാഥാർത്ഥ്യമായില്ല. തുടർന്ന് കാപ്പന് ക്യാബിനറ്റ് റാങ്കോടെ നോർക്ക വൈസ് ചെയർമാൻ സ്ഥാനം നൽകാൻ ധാരണയായിരുന്നെങ്കിലും മുംബൈയിലെ കേസ് സംബന്ധമായ സംഭവവികാസങ്ങൾ കാരണം ആ നീക്കം മുന്നോട്ടുപോയില്ല.
അടുത്ത മന്ത്രിസഭാ യോഗത്തിൽ പി.ജെ. ജോസഫിന്റെയും മാണി സി.
കാപ്പന്റെയും കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. എങ്കിലും, പുതിയ സാഹചര്യത്തിൽ ഇത്തരം പദവികൾ ലഭിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

