മലയാള സിനിമയുടെ പ്രിയ താരങ്ങളായ ജയസൂര്യയും വിനായകൻ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ സിനിമയുടെ ഔദ്യോഗിക ട്രെയിലർ റിലീസിനൊരുങ്ങുന്നു. നാളെ വൈകുന്നേരം 6.6ന് ട്രെയിലർ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച പുതിയ പോസ്റ്ററും ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ഫാന്റസി കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം വരുന്ന ഒക്ടോബർ 1ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രം ‘എബ്രഹാം ഓസ്ലര്’ എന്ന സിനിമയ്ക്ക് ശേഷം മിഥുന് മാനുവല്‍ തോമസ്, ഇര്‍ഷാദ് എം ഹസന് എന്നിവരുടെ നേതൃത്വത്തിലുള്ള നേരമ്പോക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നേരത്തെ ജയസൂര്യയെ നായകനാക്കി ‘ആട് ഒരു ഭീകര ജീവിയാണ്’, ‘ആട് 2’ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള മിഥുന് മാനുവല്‍ തോമസ്, ആദ്യമായി ജയസൂര്യ നായകനാകുന്ന ഒരു ചിത്രം നിർമ്മിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിന് ശേഷം പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയാണിത്.
ചിത്രത്തിൽ നടൻ വിനായകന്റെ ഭാഗത്തുനിന്നും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു കഥാപാത്രമായിരിക്കും ഉണ്ടാകുകയെന്നാണ് സൂചന. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെയിംസ് സെബാസ്റ്റിയന് ആണ്.
ജയസൂര്യയ്ക്കും വിനായകനും പുറമെ ബേബി ജീന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, മണികണ്ഠന് ആചാരി, നിഹാല്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.
ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ:
എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാർ: സുനില്‍ സിങ്, സജിത്ത് പി.വൈ., ഛായാഗ്രഹണം: വിഷ്ണു ശര്‍മ്മ, എഡിറ്റിംഗ്: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അരുണ്‍ വെഞ്ഞാറമൂട്, സംഗീതം: ഷാന്‍ റഹ്മാന്, ആര്‍ട്ട് ഡയറക്ടര്‍: മഹേഷ് പിറവം, ലൈന്‍ പ്രൊഡ്യൂസര്‍: റോബിന് വര്‍ഗീസ്, വസ്ത്രാലങ്കാരം: സിജി നോബിള്‍ തോമസ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ്: രജീഷ് വേലായുധന്, ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രശാന്ത് നാരായണന്, സംഘട്ടനം: ഫിനിക്സ് പ്രഭു, വിഎഫ്എക്സ്: മൈന്‍ഡ് സ്റ്റെയിന് സ്റ്റുഡിയോസ്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്, പിആര്‍ഒ: വാഴൂര്‍ ജോസ്, വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

