മുഖ്യമന്ത്രിയായിരുന്ന കാലത്ത് വി.എസ്. അച്യുതാനന്ദൻ, അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ ലക്ഷ്യമിട്ട് നേരിട്ട് രംഗത്തിറങ്ങിയിരുന്നതായി മുൻ മന്ത്രിയും നേതാവുമായ ജി.
സുധാകരൻ. എന്നാൽ ആ നീക്കത്തെ താൻ ശക്തമായി എതിർത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയിൽ വിഭാഗീയത കൊടികുത്തിവാണിരുന്ന കാലഘട്ടത്തിലെ നിർണായക സംഭവങ്ങൾ അമ്പലപ്പുഴ പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ വയോജന ക്ലിനിക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഓർത്തെടുത്തത്. ‘‘മന്ത്രിസഭാ യോഗത്തിനിടെ വിഎസ് ജുബ്ബയിൽ നിന്ന് ഒരു കടലാസ് പുറത്തെടുത്തു വായിച്ചു.
ലാവ്ലിൻ കേസിൽ പ്രതിയാകേണ്ട പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു എന്നാണ് ആ കുറിപ്പിൽ ഉണ്ടായിരുന്നത്.
ഒറ്റ വാചകം. ഞാൻ എഴുന്നേറ്റു നിന്ന് അതു പറ്റില്ലെന്നു പറഞ്ഞു.
വിഎസിനോട് ഏറ്റവും അടുപ്പമുണ്ടായിരുന്ന മന്ത്രിമാരായിരുന്നു എസ്.ശർമയും ജെ.മേഴ്സിക്കുട്ടിയമ്മയും. അവരും എതിർത്തു.
എന്നാൽ ഇതിവിടെ കിടന്നോട്ടെ എന്നു പറഞ്ഞ് വിഎസ് കടലാസ് തിരികെ പോക്കറ്റിൽ വച്ചു’’– സുധാകരൻ പറഞ്ഞു. തനിക്ക് വളരെയധികം ഔചിത്യവും വളർച്ചയും തന്ന നേതാവാണ് വി.എസെന്നും എന്നാൽ പിണറായി വിജയനെ അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ അതിനെതിരെ നിലപാട് എടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാവ്ലിൻ കേസിൽ പ്രതിയാക്കി അപമാനിക്കാൻ നോക്കിയപ്പോൾ അതിൽ വലിയ ശിക്ഷാ നടപടികൾ വരുമെന്നും ആ നീക്കത്തോട് തനിക്ക് യോജിക്കാൻ കഴിയില്ലായിരുന്നുവെന്നും ജി. സുധാകരൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

