പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഫെയർഫഡ് വ്യോമതാവളത്തിന് നേരെയുണ്ടായ ഗൂഢനീക്കത്തിൽ പങ്കുണ്ടെന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ആൻഡി ബേണെത്ത് ഉന്നയിച്ച ആരോപണം ഇറാൻ ഔദ്യോഗികമായി നിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ടെഹ്റാനിലെ ബ്രിട്ടിഷ് അംബാസഡറെ വിളിച്ചുവരുത്തിയാണ് ഇറാൻ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചത്.
യുഎസ് സേന ഇറാനെതിരെ ആക്രമണങ്ങൾക്കായി ഉപയോഗിച്ചതായി പറയപ്പെടുന്ന ഫെയർഫഡ് വ്യോമതാവളത്തിന് സമീപത്തുനിന്ന് അടുത്തിടെ ബ്രിട്ടിഷ് പൗരന്മാരായ അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ഒരു ഇറാൻ പൗരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

