ഓട്ടോമൊബൈൽ രംഗത്ത് ഇലക്ട്രിക് കാർ പദ്ധതി ഉപേക്ഷിച്ചെങ്കിലും വാഹന ലോകത്ത് ആപ്പിളിന് ഇന്നും വലിയ സ്വാധീനമുണ്ട്. പുതിയ വാഹനങ്ങളുടെ പരസ്യങ്ങളോ റിവ്യൂകളോ പരിശോധിച്ചാൽ അതിൽ കാർപ്ലേ പിന്തുണയുണ്ടോ എന്നത് പ്രധാനമായും പരാമർശിക്കപ്പെടുന്ന ഒന്നാണ്.
ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓട്ടോയും ഈ രംഗത്തുണ്ട്. എന്നാൽ പലപ്പോഴും ആപ്പിളിന്റെ സംവിധാനത്തിന് താഴെയാണ് ഇതെന്ന തോന്നലാണ് ഉള്ളതെങ്കിലും വാസ്തവം അതല്ല.
പല ഡ്രൈവർമാർക്കും ആൻഡ്രോയിഡ് ഓട്ടോയാണ് കൂടുതൽ മികച്ച ഓപ്ഷൻ. മാപ്പിംഗ് സോഫ്റ്റ്വെയറുകളുടെ കാര്യത്തിൽ 2005-ൽ ഗൂഗിൾ മാപ്പ് അവതരിപ്പിച്ചപ്പോൾ, ആപ്പിൾ മാപ്പ് 2012-ലാണ് പുറത്തിറങ്ങിയത്.
ഗൂഗിൾ മാപ്പ് ആപ്പിൾ കാർപ്ലേ ഉൾപ്പെടെ കൂടുതൽ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. കൂടാതെ നിങ്ങളുടെ പ്രദേശത്ത് ചെയ്യേണ്ട
കാര്യങ്ങൾ കണ്ടെത്താനുള്ള മികച്ച ഓപ്ഷനുകൾ ഉൾപ്പെടെയുള്ള നിരവധി ഫീച്ചറുകളും ഇത് വാഗ്ദാനം ചെയ്യുന്നു. മാപ്പിംഗ് ഡാറ്റ ശേഖരിക്കുന്നതിൽ ഗൂഗിളിന് ഒരു ദശാത്തോളം മുൻതൂക്കം ലഭിച്ചിരുന്നു.
ഇത് മാപ്പ് വഴിയുള്ള യാത്രാ സമയങ്ങൾ കൃത്യമായി കണക്കാക്കാനും തത്സമയ ട്രാഫിക് വിവരങ്ങൾ നൽകാനും ഗൂഗിളിനെ സഹായിക്കുന്നു. ഡിജിറ്റൽ അസിസ്റ്റന്റ് രംഗത്ത് ആപ്പിൾ 2011-ൽ സിരി അവതരിപ്പിച്ച് മുൻതൂക്കം നേടിയെങ്കിലും, ഉപയോക്തൃ സ്വകാര്യതയ്ക്കുള്ള മുൻഗണനയും മറ്റും അതിന്റെ വളർച്ചയെ മന്ദീഘടിപ്പിച്ചു.
എന്നാൽ ഇപ്പോൾ നൂതനമായ ജെമിനി എഐ സാങ്കേതികവിദ്യയിലൂടെ ആൻഡ്രോയിഡ് ഓട്ടോയിൽ ഈ രംഗത്ത് ഗൂഗിൾ വലിയ മുന്നേറ്റം നടത്തിയിരിക്കുന്നു. കൃത്യവും കാര്യക്ഷമവുമായ ഭാഷാ സംസ്കരണവും തേർഡ് പാർട്ടി ആപ്പുകളുടെ മികച്ച പിന്തുണയും ജെമിനിയെ കൂടുതൽ മികച്ചതാക്കുന്നു.
അറിയിപ്പുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ, കാർപ്ലേയിൽ ഡ്രൈവറുടെ ശ്രദ്ധ തിരിക്കാത്ത തരത്തിലാണ് സംവിധാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സിരിയിലൂടെയാണ് എല്ലാ സന്ദേശങ്ങളും കൈകാര്യം ചെയ്യുന്നത്.
എന്നാൽ ഫോൺ കോളുകൾക്കോ സന്ദേശങ്ങൾക്കോ പെട്ടെന്ന് മറുപടി നൽകാൻ സഹായിക്കുന്ന ഇന്ററാക്ടീവ് അറിയിപ്പുകൾ ഇതിൽ ലഭ്യമല്ല. അതേസമയം മൊത്തത്തിലുള്ള അറിയിപ്പുകളുടെ ഉപയോഗക്ഷമതയിൽ ആൻഡ്രോയിഡ് ഓട്ടോയാണ് വ്യക്തമായ വിജയം നേടിയിട്ടുള്ളത്.
തേർഡ് പാർട്ടി ആപ്പ് പിന്തുണയുടെ കാര്യത്തിലും ആൻഡ്രോയിഡ് ഓട്ടോയ്ക്കാണ് മുൻതൂക്കം. ആൻഡ്രോയിഡ് ഓട്ടോ ആയിരക്കണക്കിന് തേർഡ് പാർട്ടി ആപ്പുകളെ പിന്തുണയ്ക്കുമ്പോൾ, കാർപ്ലേ ആപ്പ് പിന്തുണ ആയിരത്തിന് താഴെയാണ്.
ഫേസ്ബുക്ക് മെസഞ്ചർ പോലുള്ളവ ആൻഡ്രോയിഡ് ഓട്ടോയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുമ്പോൾ ആപ്പിളിന്റെ കർശനമായ നിയമങ്ങൾ കാരണം കാർപ്ലേയിൽ ഇത് പിന്തുണയ്ക്കുന്നില്ല. നിങ്ങൾ സഞ്ചരിക്കുന്ന റോഡിന്റെ വേഗത പരിധി കാണിച്ചുതരുന്നു എന്നതാണ് കാർപ്ലേയുടെ ഒരു ഫീച്ചർ.
എന്നാൽ ആൻഡ്രോയിഡ് ഓട്ടോ ഇതിലും ഒരുപടി മുന്നിൽ നിൽക്കുന്നു. നിങ്ങൾ എത്ര വേഗതയിലാണ് വാഹനം ഓടിക്കുന്നതെന്ന് കാണിക്കുകയും വേഗത കൂടിയാൽ മുന്നറിയിപ്പ് നൽകുകയും ചെയ്യും.
2025-ൽ ആപ്പിൾ മാപ്പിലും ഈ ഫീച്ചർ വരുമെന്ന അഭ്യൂസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ അത് വന്നിട്ടില്ല. അവസാനമായി, ഏതാണ് മികച്ച പ്ലാറ്റ്ഫോം എന്നത് പൂർണ്ണമായും ഉപയോക്താവിനെ ആശ്രയിച്ചിരിക്കുന്നു.
ആൻഡ്രോയിഡ് ഓട്ടോയും കാർപ്ലേയും ഫീച്ചറുകളുടെ കാര്യത്തിൽ വളരെ അടുത്താണ്. വിപണിയിൽ ആപ്പിൾ മുന്നിലാണെങ്കിലും, ചില പ്രധാന മേഖലകളിൽ ആൻഡ്രോയിഡ് ഓട്ടോയാണ് കൂടുതൽ മികച്ച സിസ്റ്റം എന്ന് കാണാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

