പറവൂർ∙ യുവാവിനെ ആക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ നാലുപേരെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് പറവൂർ പെരുമ്പടന്ന മട്ടുമ്മൽ വീട്ടിൽ വിഷ്ണു (31), വടക്കേക്കര പട്ടണം വേലൻ പറമ്പിൽ വീട്ടിൽ കനീഷ് (41), പട്ടണം ആലംതുരുത്ത് മണപ്പുറത്ത് വീട്ടിൽ ഷാജി (46), മൂത്തകുന്നം മാളിയൻ കര കളത്തി പറമ്പിൽ വീട്ടിൽ റെജിൻ (30) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ ചിറ്റാറ്റുകര അണ്ടർപാസിനു സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തെക്കും പുറം സ്വദേശിയായ പ്രജിത്ത് എന്ന യുവാവിനാണ് ആക്രമണത്തിൽ പരുക്കേറ്റത്.
കാറിന്റെ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തത് ചോദ്യം ചെയ്തുവെന്നും, കാറിന്റെ ചില്ല് കല്ലെറിഞ്ഞു തകർത്തു എന്നും ആരോപിച്ചായിരുന്നു സംഘം ആക്രമണം അഴിച്ചുവിട്ടത്. പ്രജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിക്കുകയും, തുടർന്ന് റോഡിൽ തെറിച്ചു വീണ യുവാവിനെ പ്രതികൾ മർദ്ദിക്കുകയുമായിരുന്നു.
സർക്കിൾ ഇൻസ്പെക്ടർ സി. ബിനു, എസ്ഐ കെ.വി.ജിതിൻ, എസ്സിപിഒമാരായ മിറാജ്, സിമിൻറാം, അനീഷ്, സിപിഒമാരായ ജിനു പ്രകാശ്, ജിനു മോൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

