വന്യജീവി വാരാഘോഷത്തിന് തുടക്കമാകുമ്പോൾ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം വീണ്ടും സജീവ ചർച്ചയാകുകയാണ്. പാലക്കാട് യുവാവിനെ ആക്രമിച്ച് മുഖത്ത് ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവത്തിലൂടെ അടുത്തിടെ വാർത്തകളിൽ ഇടംനേടിയ ജീവിയാണ് കുറുനരി (Golden/Indian jackal).
എന്നാൽ കേരളത്തിൽ ഇവയെ പലപ്പോഴും ‘കുറുക്കൻ’ എന്നാണ് തെറ്റായി വിളിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ പോലും വ്യാപകമായി കണ്ടുവരുന്ന കുറുനരി, സാധാരണഗതിയിൽ മനുഷ്യരുമായി ഇടപഴകാൻ മടിക്കുന്നതും അവരെ ഒഴിവാക്കി സഞ്ചരിക്കുന്നതുമായ ഒരു സ്വഭാവമുള്ള ജീവിയാണ്.
എങ്കിലും, പേവിഷബാധയേറ്റാൽ ഇവ തീർച്ചയായും അപകടകാരികളായി മാറാറുണ്ട്. ശാസ്ത്രീയമായി പറയുകയാണെങ്കിൽ, കുറുനരിയും കുറുക്കനും (Bengal fox) ഒരേ കാനിഡെ കുടുംബത്തിൽപ്പെട്ടവയാണെങ്കിലും ഇവ രണ്ടും തികച്ചും വ്യത്യസ്തമായ രണ്ട് ജീവിവർഗ്ഗങ്ങളാണ്.
കേരളത്തിൽ സാധാരണയായി കണ്ടുവരുന്നത് കുറുനരിയാണ്. എന്നാൽ കേരളത്തിൽ കുറുക്കൻ എന്ന ജീവി അത്യപൂർവമായി മാത്രമാണ് ഉള്ളത്.
താരതമ്യേന വലുപ്പം കുറഞ്ഞ ശരീരവും, വലിയ ചെവികളും, നീണ്ട വാലുമുള്ള കുറുക്കനെ ഇന്ത്യയിലെ വരണ്ടതും തുറസ്സായതുമായ പ്രദേശങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

