കണ്ണൂരിൽ മന്ത്രി ഒ.ജെ. ജനീഷ് സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണമുണ്ടായി.
കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് സംഭവമെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്കിടെ വാഹനത്തിന് നേരെ കല്ലേറുണ്ടാവുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
വാഹനത്തിന്റെ ദേശീയ പതാക സ്റ്റാൻഡും ആക്രമണത്തിൽ തകർന്നിട്ടുണ്ട്. കണ്ണൂരിലും കാസർഗോഡും മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം അരങ്ങേറി.
ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. കല്ലുകൊണ്ടും കൈകൊണ്ടും പ്രതിഷേധക്കാർ വാഹനം ഇടിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
സംഭവസ്ഥലത്ത് ഉടൻ തന്നെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ടാണ് പ്രതിഷേധക്കാരെ നീക്കം ചെയ്തത്. തുടർന്നുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് മന്ത്രി ഒ.ജെ.
ജനീഷിന്റെ സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. മന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്രകളിലും ഇനി മുതൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

