കാഞ്ഞാണി ബസ് സ്റ്റാൻഡിൽ മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡ് നിലവിൽ കാടുകയറി നശിച്ച നിലയിൽ. സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഏകദേശം 13 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഈ ബോർഡ് സ്ഥാപിച്ചത്.
തുടക്കത്തിൽ സർക്കാർ പരസ്യങ്ങൾ പ്രദർശിപ്പിച്ചിരുന്നെങ്കിലും, ഇവ കീറിപ്പറിഞ്ഞുപോയതോടെ ബോർഡിൽ ഇപ്പോൾ വള്ളിപ്പടർപ്പുകൾ പടർന്നുകയറുന്ന അവസ്ഥയാണുള്ളത്. മണലൂർ പഞ്ചായത്തിലെ മുൻ എൽഡിഎഫ് ഭരണസമിതിയാണ് പിആർഡിക്ക് ബോർഡ് സ്ഥാപിക്കുന്നതിനായി അനുവാദം നൽകിയിരുന്നത്.
പ്രാരംഘട്ടത്തിൽ ബസ് സ്റ്റാൻഡിൽ നിന്ന് വാഹനങ്ങൾ പുറത്തേക്ക് പോകുന്ന കവാടത്തിന് സമീപവും ജനകീയ ഹോട്ടലിനോട് ചേർത്തുമാണ് കൂറ്റൻ തൂണുകൾക്കായി കുഴിയെടുത്തിരുന്നത്. എന്നാൽ, പഞ്ചായത്തംഗങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഈ തീരുമാനം മാറ്റുകയും, പഴയ സിനിമാ ടാക്കീസിന്റെ അതിർതിയോട് ചേർന്ന് സ്റ്റാന്റിന്റെ ഒരു ഭാഗത്തേക്ക് ബോർഡ് മാറ്റി സ്ഥാപിക്കുകയുമായിരുന്നു.
ഈ പരസ്യബോർഡിന്റെ സാന്നിധ്യം സമീപത്തുള്ള ഗവ. ഹോമിയോ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബോർഡ് കാഴ്ച മറയ്ക്കുമെന്ന കാരണത്താൽ ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ മുകളിലത്തെ നില നിർമ്മിക്കാൻ പഞ്ചായത്ത് തയ്യാറായില്ല. തുടർന്ന് ബോർഡിന് തടസ്സമാകാത്ത മറ്റൊരു ഭാഗത്ത് പുതിയ കെട്ടിടം പണിതെങ്കിലും ആവശ്യത്തിന് സ്ഥലസൗകര്യം ലഭ്യമല്ലാത്തത് രോഗികൾക്കും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

