അക്ഷരങ്ങളെ ദൃശ്യകലയുടെ സൗന്ദര്യത്തിലേക്ക് സന്നിവേശിപ്പിക്കുന്ന കാലിഗ്രാഫിക്ക് ആദരവുമായി പുതിയ സംഗീത ആൽബം എത്തുന്നു. മനസ്സിലെ വികാരങ്ങളെയും ചിന്തകളെയും അക്ഷരരൂപങ്ങളിലൂടെ ജീവസ്സുറ്റതാക്കുന്ന മലയാളം കാലിഗ്രാഫിയുടെ സാധ്യതകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘പൊൻതൂലിക’ എന്ന ആൽബം അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്.
ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ഏറെ പ്രശസ്തമാണെങ്കിലും കേരളത്തിൽ ഈ കലാരൂപം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പുസ്തകങ്ങളുടെ തലക്കെട്ടുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന മലയാളം അക്ഷരരചനയെ ഒരു സ്വതന്ത്ര ദൃശ്യകലയായി ഉയർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രശസ്ത കാലിഗ്രാഫറാണ് നാരായണ ഭട്ടതിരി.
അദ്ദേഹത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട സർഗ്ഗാത്മക അന്വേഷണങ്ങൾ മലയാള അക്ഷരകലയ്ക്ക് ദേശീയ-അന്തർദേശീയ തലങ്ങളിൽ വലിയ അംഗീകാരങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്.
2024-ൽ തന്റെ സംഭാവനകൾക്കുള്ള അംഗീകാരമായി നാരായണ ഭട്ടതിരിക്ക് കേരളശ്രീ പുരസ്കാരം ലഭിക്കുകയുണ്ടായി. കചടതപ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര കാലിഗ്രാഫി ഫെസ്റ്റിവൽ ഓഫ് കേരള (ICFK) ലോകമെമ്പാടുമുള്ള കലാകാരന്മാരെ ഒരു കുടക്കീഴിൽ അണിനിരത്തി ശ്രദ്ധേയമായി തുടരുന്നു.
ഈ വർഷത്തെ കാലിഗ്രാഫി ഫെസ്റ്റിവൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒക്ടോബർ 2-ന് കൊച്ചി രാജേന്ദ്ര മൈതാനത്ത് ഉദ്ഘാടനം ചെയ്യും.
പ്രസ്തുത ചടങ്ങിൽ ജെയിൻ സർവ്വകലാശാല ഡയറക്ടർ ഡോ. ടോം ജോസഫ് ‘പൊൻതൂലിക’ ഗാനം പുറത്തിറക്കും.
മാതൃഭാഷയുമായി അടുക്കാൻ പ്രയാസപ്പെടുന്ന ഒരു പ്രവാസി മലയാളി പെൺകുട്ടി, നാരായണ ഭട്ടതിരിയെയും അദ്ദേഹത്തിന്റെ അക്ഷര ഗാലറിയും സന്ദർശിക്കുന്നതിലൂടെ അക്ഷരകലയിലേക്ക് ആകൃഷ്ടയാകുന്നതാണ് ആൽബത്തിന്റെ പ്രമേയം. ഭട്ടതിരിയുടെ ഐക്കോണിക് വർക്കുകളും അക്ഷരങ്ങളിലൂടെയുള്ള പരീക്ഷണങ്ങളും ഇതിന് പശ്ചാത്തലമാവുന്നു.
ന്യൂവെൻമീഡിയയുടെ ബാനറിൽ സോൾ നോട്ട്സ് ക്രിയേഷൻസും ലയരാഗ സ്റ്റുഡിയോയും സംയുക്തമായാണ് ഈ ഗാനം ആവിഷ്കരിച്ചിരിക്കുന്നത്. അണിയറപ്രവർത്തകർ:
രചന, സംഗീതം: ഡോ.
ശ്രീദേവി എൻ. നമ്പൂതിരി
ആലാപനം: മഹേന്ദ്രൻ പൊതുവാൾ
ആശയം, സംവിധാനം, ക്യാമറ, എഡിറ്റിംഗ്: ഡോ.
ഹരീഷ് നാരായണൻ
നിർമ്മാണം: ഡോ. നവ്യ വിനോദ്
അഭിനേതാക്കൾ: ആർ ജെ ശ്രുതി രജനീകാന്ത്, ഡോ.
നവ്യ വിനോദ്, അങ്കിത വിനോദ്
ഓർക്കസ്ട്രേഷൻ: സുനിൽ ഒ.എസ്.
സൗണ്ട് എഞ്ചിനീയർ: അനിൽ അർജുനൻ (ആരഭി സ്റ്റുഡിയോ ഇൻ)
ക്രിയേറ്റീവ് സപ്പോർട്ട്: ആദിത്യൻ എസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

