അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന ആശ്രയകേന്ദ്രമായ വിതുര താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അപര്യാപ്തത രോഗികളെ വലയ്ക്കുന്നു. സന്ധ്യ കഴിഞ്ഞാൽ അത്യാഹിത വിഭാഗത്തിലും പരിശോധനാ മുറികളിലും ഒരേയൊരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭ്യമാകുന്നത്.
ഇത് മൂലം ചികിത്സ തേടിയെത്തുന്നവർ മണിക്കൂറുകളോളം വരിനിൽക്കേണ്ട സ്ഥിതിയാണുള്ളത്.
ആശുപത്രിയിൽ അനുവദിക്കപ്പെട്ട തസ്തികകളിൽ ഇതുവരെയും പൂർണ്ണതോതിൽ നിയമനങ്ങൾ നടന്നിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം.
കടുത്ത പനിയും മറ്റ് സാംക്രമിക രോഗങ്ങളുമായി എത്തുന്ന കുട്ടികളും വയോധികരുൾപ്പെടെയുള്ളവർ ഏറെ നേരം കാത്തിരുന്ന ശേഷമാണ് ഡോക്ടറെ കാണുന്നത്. താലൂക്ക് പദവിയിലേക്ക് ഉയർത്തപ്പെട്ടെങ്കിലും വിതുര ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും കാര്യമായ പുരോഗതികളൊന്നും ഉണ്ടായിട്ടില്ല.
പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ ശക്തമായ ആവശ്യങ്ങൾ ഉയർന്നിരുന്നുവെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. ഇതിനെതിരെ പൊതുജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നത്.
ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളിൽ പെട്ട നിരവധിയാളുകൾ ആശ്രയിക്കുന്ന ഈ സ്ഥാപനം ഒരുകാലത്ത് വിവിധ ശസ്ത്രക്രിയകൾ ഉൾപ്പെടെ നടത്തിയിരുന്നെങ്കിലും, നിലവിൽ അതീവ ദയനീയമായ അവസ്ഥയിലാണ് പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

