പ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു. നിലവിൽ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം ക്രമീകരിച്ചിട്ടുള്ളത്.
എന്നാൽ ഇതിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ തീരുമാനം. ഉദയാസ്തമയ പൂജകൾ ഉള്ള തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിലും വെർച്വൽ ക്യൂ വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
ഈ ദിവസങ്ങളിൽ വൈകിട്ട് 4 മണിക്കും 5 മണിക്കും ഇടയിലുള്ള രണ്ട് സ്ലോട്ടുകളിലായി വെർച്വൽ ക്യൂ ദർശനം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് എ.വി.ഗോപിനാഥ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

