തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. നടന്നത് തികച്ചും ഏകപക്ഷീയമായ ആക്രമണമാണെന്ന് അദേഹം വ്യക്തമാക്കി.
എസ്എഫ്ഐക്കാരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രകോപനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോസ്റ്റലിനകത്തെ വിദ്യാർഥികൾക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഈ ആക്രമണം നടന്നതെന്ന് ഉറപ്പാണ്. കോൺഗ്രസും യൂത്ത് കോൺഗ്രസും കെഎസ്യുവും നേരത്തെയും ഇതേ രീതിയിൽ ലക്ഷ്യമിട്ടിട്ടുണ്ട്.
അതിന്റെ തുടർച്ചയായുള്ള ആക്രമണമാണ് ഇവിടെ അരങ്ങേറിയത്. തീപ്പന്തം ഹോസ്റ്റലിലേക്ക് എറിഞ്ഞു.
സംഭവത്തിൽ പൊലീസിനും മറ്റൊന്നും പറയാനില്ലെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

