ഇന്ത്യൻ വാഹന വിപണിയിൽ വലിയ ചുവടുവെപ്പിന് ഒരുങ്ങുകയാണ് ജെഎസ്ഡബ്ല്യു മോട്ടോഴ്സ്. ഇതിന്റെ ഭാഗമായി കമ്പനിയുടെ പുതിയ എസ്യുവി ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് സൂചന.
ആഗോളതലത്തിൽ ശ്രദ്ധനേടിയ ജെറ്റൂർ ടി2 അടിസ്ഥാനമാക്കിയുള്ള മോഡലായിരിക്കും ഇത്. പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിൻ സാങ്കേതികവിദ്യയോടെ എത്തുന്ന ഈ വാഹനത്തിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്.
ഇതിനിടയിലാണ് പ്രൊഡക്ഷൻ റെഡി ടെസ്റ്റ് പതിപ്പ് പുറത്തുവന്നത്. വാഹനത്തിന്റെ ഡിസൈൻ സവിശേഷതകളും ഫീച്ചറുകളും പവർട്രെയിൻ വിവരങ്ങളും സ്പൈ ചിത്രങ്ങളിലൂടെ വെളിവായിട്ടുണ്ട്.
പുതിയ എസ്യുവിയുടെ മുൻഭാഗത്തിന് ആഗോള വിപണിയിലെ ജെറ്റൂർ ടി2 മോഡലുമായി ഏറെ സാമ്യമുണ്ട്. 5 സ്ലാറ്റ് ഗ്രിൽ, എൽഇഡി ഫോഗ് ലാംപുകൾ, ഡിആർഎല്ലുകളോടുകൂടിയ ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്ലാംപുകൾ എന്നിവയാണ് മുൻവശത്തെ പ്രധാന ആകർഷണങ്ങൾ.
വശങ്ങളിൽ 20 ഇഞ്ച് അലോയ് വീലുകൾ, സ്ലീക്ക് ബോഡി ഡിസൈൻ, വലുപ്പമേറിയ ബോക്സി ഒആർവിഎമ്മുകൾ എന്നിവ നൽകിയിരിക്കുന്നു. ഒപ്പം നീളമുള്ള റൂഫ് റെയിലുകളും കറുത്ത സൈഡ് സ്റ്റെപ്പുകളും വാഹനത്തിന് പരുക്കൻ ഭാവം നൽകുന്നുണ്ട്.
പരമ്പരാഗത പുൾ-ടൈപ്പ് ഡോർ ഹാൻഡിലുകളാണ് ഇതിലുള്ളത്. പിൻഭാഗത്തേക്ക് വരുമ്പോൾ ലംബമായി ക്രമീകരിച്ച എൽഇഡി ടെയിൽ ലാംപുകളും കട്ടിയുള്ള ബമ്പറും കാണാം.
കൂടാതെ ടെയിൽഗേറ്റിൽ ചതുരാകൃതിയിലുള്ള സ്പെയർ വീൽ കവറും നൽകിയിട്ടുണ്ട്. ഉള്ളിൽ 15.6 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് പ്രധാന സവിശേഷത.
ഇതിന്റെ തൊട്ടുതാഴെയായി സ്ലിം എസി വെന്റുകളും ക്രമീകരിച്ചിരിക്കുന്നു. സെന്റർ കൺസോളിന് പരുക്കൻ ലുക്ക് നൽകുന്നതിനായി സിൽവർ ഇൻസേർട്ടുകൾ, ക്രിസ്റ്റൽ ഫിനിഷുള്ള ഗിയർ ഷിഫ്റ്റർ, എക്സ്പോസ്ഡ് സ്ക്രൂകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരീക്ഷണയോട്ടം നടത്തിയ മാതൃകയിൽ ചുവന്ന സ്റ്റിച്ചിംഗോടുകൂടിയ പൂർണ കറുപ്പ് ഇന്റീരിയറാണ് കാണാൻ സാധിച്ചത്. ആഗോള വിപണിയിൽ വിവിധ തീമുകൾ ലഭ്യമാകുന്നതിനാൽ ഇന്ത്യൻ പതിപ്പിലും ഒന്നിലധികം ഓപ്ഷനുകൾ പ്രതീക്ഷിക്കാം.
സുരക്ഷയ്ക്കും ഡ്രൈവിംഗ് സഹായത്തിനുമായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം അഥവാ എഡിഎഎസ് ഇതിൽ ഉൾപ്പെടുത്തുമെന്നാണ് സ്പൈ ചിത്രങ്ങൾ നൽകുന്ന സൂചന. വിൻഡ്ഷീൽഡിന് മുകളിലായി എഡിഎഎസ് ക്യാമറയും ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് സംവിധാനവുമായി ബന്ധപ്പെട്ട
മുന്നറിയിപ്പ് സ്റ്റിക്കറും വ്യക്തമാണ്. ഇതിനുപുറമെ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വിവിധ ഡ്രൈവിങ് മോഡുകൾ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ, മുന്നിലും പിന്നിലും പാർക്കിങ് സെൻസറുകൾ എന്നിവയും വാഹനത്തിൽ പ്രതീക്ഷിക്കാവുന്നതാണ്.
പരീക്ഷണ നിരീക്ഷണത്തിലുള്ള വാഹനം പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും അടങ്ങിയതാണ് ഈ പവർട്രെയിൻ.
ഈ എൻജിൻ 156 പിഎസ് പവറും 220 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒപ്പം 3 സ്പീഡ് ഡിഎച്ച്ടി ഗിയർബോക്സും ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനവും ഇതിൽ ലഭിക്കും.
അന്താരാഷ്ട്ര തലത്തിൽ വിവിധ ടർബോ പെട്രോൾ എൻജിൻ ഓപ്ഷനുകളിലും ഫോർ വീൽ ഡ്രൈവിലും വാഹനം ലഭ്യമാണെങ്കിലും, ഇന്ത്യയിലെത്തുന്ന മോഡലിൽ ഇവ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ഈ വർഷം അവസാനത്തോടെ വാഹനം ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജെറ്റൂർ എന്ന പേരിലായിരിക്കില്ല വാഹനം ഇന്ത്യയിൽ എത്തുകയെന്നും, ഇതിനായി കമ്പനി പുതിയ പേര് തെരഞ്ഞെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനായി നിരവധി പേരുകൾ ഇതിനോടകം തന്നെ കമ്പനി ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ട്.
20 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില. വിപണിയിൽ എത്തുമ്പോൾ എംജി ഹെക്ടർ ടോമാഹോക്ക് പിഎച്ച്ഇവി ഉൾപ്പെടെയുള്ള മോഡലുകളുമായി ഈ വാഹനം നേരിട്ട് മത്സരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

