തൃശൂർ: തളിക്കുളം പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപൻ എതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്ത്.
ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പാർട്ടി നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം പുറത്തുവന്നത്. സംഘടനയെ വളരാൻ ടി.എൻ.
പ്രതാപൻ അനുവദിക്കുന്നില്ലെന്നാണ് പ്രവർത്തകരുടെ പ്രധാന ആരോപണം. സ്വന്തം പഞ്ചായത്തിലെ കാര്യങ്ങൾ പോലും നോക്കാൻ കഴിവില്ലാത്ത അധികാരമോഹിയാണ് അദ്ദേഹമെന്നും ഗ്രൂപ്പിൽ പങ്കുവെച്ച സന്ദേശങ്ങളിൽ വിമർശനം ഉന്നയിക്കുന്നുണ്ട്.
തളിക്കുളം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നടന്ന മത്സരത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതിനിടെ, തളിക്കുളം പഞ്ചായത്തിലെ ആര്യംപാടത്ത് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബിജി കൃഷ്ണ ഘോഷ് 29 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കഴിഞ്ഞ തവണ ഇവിടെ അഞ്ച് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് വിജയം കൈവരിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

