നഗോയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അഭിമാനകരമായ സ്വര്‍ണ മെഡല്‍. കോമ്പൗണ്ട് ആര്‍ചറിയിലാണ് ഇന്ത്യന്‍ വനിതകളുടെ ചരിത്രനേട്ടം.
കിരീടം നിലനിര്‍ത്തിക്കൊണ്ടാണ് ഇന്ത്യന്‍ സംഘത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ജ്യോതി സുരേഖ വെന്നം, ചികിത തനിപര്‍തി, പ്രിതിക പ്രദീപ് എന്നീ താരങ്ങളടങ്ങിയ സംഘമാണ് രാജ്യത്തിനായി കോമ്പൗണ്ട് ആര്‍ചറിയില്‍ മത്സരിച്ചത്.
ഫൈനല്‍ പോരാട്ടത്തില്‍ ശക്തരായ ചൈന ഉയര്‍ത്തിയ വെല്ലുവിളിയെ 238-234 എന്ന മാര്‍ജിനിലാണ് ഇന്ത്യന്‍ വനിതകള്‍ മറികടന്നത്. കൊറിയന്‍ ടീം സ്ഥാപിച്ച ലോകറെക്കോര്‍ഡ് പ്രകടനത്തിനൊപ്പമെത്തുന്ന പ്രകടനമാണ് കളംനിറഞ്ഞ് കളിച്ച് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചത്.
ഐചി നഗോയ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന ഏഴാമത്തെ സ്വര്‍ണ മെഡലാണിത്. സെമി ഫൈനലില്‍ ശക്തരായ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്.
ആവേശകരമായ പോരാട്ടത്തിനൊടുവില്‍ 234-233 എന്ന നാടകീയ മാര്‍ജിനിലായിരുന്നു ഇന്ത്യയുടെ വിജയം. വെങ്കല മെഡലിനായി നടന്ന മത്സരത്തില്‍ കൊറിയ, ചൈനീസ് തായ്പേയിയെ പരാജയപ്പെടുത്തി.
2023 ഏഷ്യാഡിലും വനിതകളുടെ കോമ്പൗണ്ട് ആര്ചെറിയില് ഇന്ത്യന്‍ വനിതകള്‍ സുവര്‍ണ തിളക്കം തീര്‍ത്തിരുന്നു. ജപ്പാനില്‍ ഏറ്റവും അധികം കിരീട
സാധ്യത കല്പിക്കപ്പെട്ടിരുന്ന ടീം കൊറിയയുടേതായിരുന്നു. എന്നാല്‍ സെമിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കൊറിയയെ വീഴ്ത്താന്‍ സാധിച്ചതോടെ, ഫൈനലിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് ആത്മവിശ്വാസം ഇരട്ടിയായി തുണച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

