മദ്യപിക്കാൻ പണം പങ്കിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ചു.
വടക്കുംഭാഗം ജ്യോതിസ് വീട്ടിൽ അനിൽ കുമാറിനെ (49) കൊലപ്പെടുത്തിയ കേസിലാണ് കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം കുറ്റിയിൽ കിഴക്കേതിൽ വീട്ടിൽ ജ്യോതി കുമാറിനെ (53) കൊല്ലം അഡീഷണൽ സെഷൻ കോടതി ജഡ്ജി സി എം സീമ ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
പിഴത്തുക ഒടുക്കാത്ത പക്ഷം പ്രതി ആറുമാസംകൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. 2020 സെപ്റ്റംബർ 13ന് രാത്രിയാണ് നാടിനെ ഞെട്ടിച്ച ഈ കൊലപാതകം നടക്കുന്നത്.
സുഹൃത്തുക്കളായ അനിൽ കുമാറും ജ്യോതി കുമാറും ചേർന്ന് അനിൽകുമാറിന്റെ വസതിയിൽ ഇരുന്ന് മദ്യപിക്കുന്നതിനിടയിലാണ് ഷെയർ പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. തർക്കം രൂക്ഷമായതിനെത്തുടർന്ന് ജ്യോതികുമാർ ഇരുചക്ര വാഹനത്തിന്റെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് സനിൽകുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
പരിക്കേറ്റ അനിൽകുമാർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയാണുണ്ടായത്. കേസിന്റെ വിസ്താരവേളയിൽ സമർപ്പിക്കപ്പെട്ട
സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും കൃത്യമായ പരിശോധനയ്ക്ക് ശേഷമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. അന്നത്തെ തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ രാജേഷ് കുമാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജയകുമാർ കെ കെ കുന്നത്തൂർ കോടതിയിൽ ഹാജരായി വാദങ്ങൾ അവതരിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

