ഡൽഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടുന്നത് സ്വാഭാവികമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് ഫലങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഭൂരിപക്ഷം സീറ്റുകളിലും യുഡിഎഫ് വിജയിച്ചത് നിലവിലെ സർക്കാർ ശക്തമാണെന്നതിന്റെ തെളിവല്ലേ എന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ആകെ കണക്കാക്കപ്പെടുന്ന 38 സീറ്റുകളിൽ മുൻപ് 22 ഇടത്ത് യുഡിഎഫും 15 ഇടത്ത് എൽഡിഎഫുമാണ് വിജയിച്ചിരുന്നത്. എന്നാൽ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയുണ്ടായി.
22 എന്ന നിലയിൽ നിന്നും അവരുടെ സീറ്റ് നില 19 ആയി കുറയുകയും മൂന്ന് സീറ്റുകൾ നഷ്ടപ്പെടുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

