കൊച്ചിയിൽ അടയ്ക്ക മോഷണവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. കാലാമ്പൂർ ഇഞ്ചക്രാന്തി പ്രദേശത്ത് താമസിക്കുന്ന തൊടുപുഴ കുമ്പംകല്ല് തൊട്ടിപറമ്പിൽ വീട്ടിൽ അമീൻ (42) ആണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്.
ഇയാളുടെ പക്കൽ നിന്നും മോഷണമുതൽ പൂർണ്ണമായി കണ്ടെടുത്തു. കഴിഞ്ഞമാസം 25-ാം തീയതി പകലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
മൂവാറ്റുപുഴ – കടാതി അമ്പലംപടി ഭാഗത്തുള്ള ഒരു മലഞ്ചരക്ക് കടയുടെ തിണ്ണയിൽ സൂക്ഷിച്ചിരുന്ന 37 കിലോ ഉണങ്ങിയ അടയ്ക്കയാണ് ഇയാൾ മോഷ്ടിച്ചത്. ഈ മേഖലയിലെ മോഷണ പരമ്പരകൾ തടയുന്നതിന്റെ ഭാഗമായി, മൂവാറ്റുപുഴ ഡിവൈഎസ്പി കെ ആർ മനോജ് നൽകിയ കർശന നിർദ്ദേശത്തെ തുടർന്ന് മൂവാറ്റുപുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾക്ക് സമാനമായ മറ്റ് കുറ്റകൃത്യങ്ങളുമായി വല്ല ബന്ധവുമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ ആർ ബി റോഷ്നി, ടി എ മുഹമ്മദ്, എഎസ്ഐമാരായ കെ എ അനസ്, കെ എം അനീഷ് തുടങ്ങിയ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു.
തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

