പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന ത്രിഭാഷാ പദ്ധതിയിൽ, ഈ അധ്യയന വർഷം ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സിബിഎസ്ഇ അധികൃതർക്കാണ് കോടതി ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.
ബഹുമാന്യനായ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷത വഹിച്ച പ്രത്യേക മൂന്നംഗ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് സിബിഎസ്ഇ അധികാരികളോട് കോടതി ഇതിനുമുമ്പും പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അത് പരിഗണിക്കാൻ ബോർഡ് തയ്യാറാകാതെ വന്ന സാഹചര്യത്തിലാണ് ഒടുവിൽ കോടതിയുടെ ഈ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
അതേസമയം, നിലവിൽ പഠനം തുടരുന്ന ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പരിവർത്തന ഘട്ടമെന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പത്താം ക്ലാസിൽ മൂന്നാം ഭാഷയുടെ പരീക്ഷ ഒഴിവാക്കി നൽകിയിരുന്നു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിച്ചാണ് കോടതിയുടെ ഈ പുതിയ ഉത്തരവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

