കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT-73 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്.
ഈ ലോട്ടറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. കൂടാതെ, വ്യത്യസ്ത സീരീസുകളിലെ ഒരേ നമ്പറുകൾക്ക് 5000 രൂപ വീതം സമാശ്വാസ സമ്മാനവും നൽകും.
എല്ലാ തിങ്കളാഴ്ചകളിലുമാണ് ഭാഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. വെറും 50 രൂപയാണ് ഈ ടിക്കറ്റിന്റെ വില.
കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ജനങ്ങൾക്ക് തത്സമയം ഫലം പരിശോധിക്കാവുന്നതാണ്. ലോട്ടറി സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാൻ സാധിക്കും.
എന്നാൽ 5000 രൂപയിൽ കൂടുതലുള്ള തുകയാണെങ്കിൽ, വിജയികൾ തങ്ങളുടെ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകേണ്ടതാണ്. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ഫലവുമായി ഒത്തുനോക്കി വിജയികൾ വിവരം ഉറപ്പുവരുത്തേണ്ടതും, നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിക്കേണ്ടതുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

