ആലപ്പുഴ ജില്ലയിലെ മാന്നാറിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല ചെറുകോൽ ആറ്റുകടവിൽ ഗോപിയുടെ (82) മൃതദേഹമാണ് വീടിന് നൂറുമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയോടെ വസതിയിൽ നിന്നും പുറത്തേക്ക് പോയ ഇദ്ദേഹത്തെ രാത്രി വൈകിയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് പത്തുമണിയോടെ മൃതദേഹം കണ്ടെത്തിയത്.
സംഭവസ്ഥലത്തെത്തിയ മാന്നാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച സംസ്കാരം നടക്കും. പരേതയായ വിജയമ്മയാണ് ഭാര്യ.
സത്യൻ, ശശികല, സതീഷ്, പരേതനായ സന്തോഷ് എന്നിവരാണ് മക്കൾ. തങ്കച്ചി, അനിത, സുരേഷ് എന്നിവരാണ് മരുമക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

