ജപ്പാനിൽ നടന്ന ഏഷ്യന്‍ ഗെയിംസ് ലോങ്ജംപ് മത്സരത്തില്‍ മലയാളി താരം ആന്‍സി സോജന് വെള്ളിപ്പതക്കം. 6.53 മീറ്റര്‍ ദൂരം താണ്ടിയാണ് താരം ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ഏഷ്യന്‍ ഗെയിംസില്‍ ആന്‍സി വെള്ളി മെഡൽ നേടുന്നത്. ഏകദേശം നേരിയ വ്യത്യാസത്തിലാണ് താരത്തിന് സ്വര്‍ണം നഷ്ടമായത്.
മത്സരത്തിന്റെ ആദ്യ ശ്രമത്തില്‍ 6.49 മീറ്റര്‍ ചാടിയ ആന്‍സി, രണ്ടാം ശ്രമത്തില്‍ ഫൗള്‍ വഴങ്ങി. തുടര്‍ന്ന് മൂന്നാം ശ്രമത്തില്‍ 6.46 മീറ്ററും അഞ്ചാം ശ്രമത്തില്‍ മികച്ച പ്രകടനത്തിലൂടെ 6.53 മീറ്ററും താരം കണ്ടെത്തി.
അതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ആന്‍സിയെ, ചൈനീസ് താരം യിങ്ഗിങ് ഹുവായ് 6.55 മീറ്റര്‍ ചാടി പിന്തള്ളിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്. തൃശൂര്‍ നാട്ടിക സ്വദേശിയായ സോജന്റെ മകളാണ് ഇരുപത്തിയഞ്ചുകാരിയായ ആന്‍സി സോജൻ.
വിവിധ സംസ്ഥാന, ദേശീയ സ്കൂള്‍ കായികമേളകളിൽ നിരവധി സ്വര്‍ണ മെഡലുകൾ നേടിയിട്ടുള്ള താരം, നിലവിൽ ഇന്ത്യന്‍ നേവിയില്‍ ചീഫ് പെറ്റി ഓഫിസറായി സേവനം അനുഷ്ഠിക്കുകയാണ്. കഴിഞ്ഞ 2026 ജൂണ്‍ 27ന് ഭുവനേശ്വറില്‍ നടന്ന നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് അത്ലിറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 6.88 മീറ്റര്‍ ചാടി ആന്‍സി പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.
ഇത് രാജ്യത്തിനും നാടിനും ഒരുപോലെ അഭിമാനകരമായ നേട്ടമാണെന്നും, കായികരംഗത്തിനായി വര്‍ഷങ്ങളായി താരം നടത്തുന്ന കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും പിതാവ് സോജൻ പ്രതികരിച്ചു. ഇത്തവണ സ്വര്‍ണ മെഡല്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മത്സരത്തിനിടയിലെ പ്രതികൂല കാലാവസ്ഥ തിരിച്ചടിയായെന്ന് ആന്‍സിയുടെ കുടുംബം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

