നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെ എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് പിടികൂടി. കിടങ്ങൂർ ശ്രീഭദ്ര എൽപി സ്കൂളിന് സമീപം കൈതവളപ്പിൽ വീട്ടിൽ സുഭാഷ് (57) ആണ് അറസ്റ്റിലായത്.
ശ്രീനാരായണ ഗുരുവിനെയും ഈഴവ സമുദായത്തെയും എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട വ്യക്തികളെയും സമൂഹമാധ്യമങ്ങൾ വഴി അവഹേളിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതിയായ സുഭാഷ് മുൻപും സമാനമായ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2023-ൽ കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലെ പ്രതിയാണ് ഇയാൾ.
എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ എസ് സുധീഷ് കുമാർ, എസ്ഐമാരായ എം അജേഷ്, സികെ രാജേഷ്, എഎസ്ഐ ടി എൻ സ്വരാജ്, സീനിയർ സിപിഒ ലിജോ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർനടപടികളുടെ ഭാഗമായി പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

