അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സ്പെഷൽ സെൽ നടത്തിയ പരിശോധനയിൽ സംസ്ഥാന ജിഎസ്ടി ടാക്സ്പേയർ സർവീസ് (ടിപിഎസ്) ജോയിന്റ് കമ്മിഷണർ പ്രജനീ രാജന്റെ (50) വസതിയിൽ നിന്ന് 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും പിടിച്ചെടുത്തു. പച്ചാളം ഇരട്ടക്കുളങ്ങര റോഡിലെ പ്രജനീ വിലാസ് എന്ന വസതിയിലും തേവര ജിഎസ്ടി കോംപ്ലക്സിലെ സംസ്ഥാന ജോയിന്റ് കമ്മിഷണറുടെ ഓഫിസിലുമാണു വിജിലൻസ് ഇൻസ്പെക്ടർ എ.ജി.
ബിബിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. മൂവാറ്റുപുഴ വിജിലൻസ് കോടതി പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.
ഇന്നലെ രാവിലെ 9നു തുടങ്ങിയ റെയ്ഡ് രാത്രിയിലും തുടർന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ എടുക്കുന്ന കേസുകളിൽ അന്തിമ നടപടിയും അംഗീകാരവും നൽകേണ്ട
ചുമതല പ്രജനീ രാജനായിരുന്നു. എന്നാൽ വൻകിട
നികുതി വെട്ടിപ്പുകാരിൽനിന്ന് കൈക്കൂലി വാങ്ങി കേസുകൾ ഒത്തുതീർപ്പാക്കിയെന്ന പരാതി വിജിലൻസിന് ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്. പണത്തിനു പുറമേ നിർണായക രേഖകളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
ഈ രേഖകളെല്ലാം വിശദമായ പരിശോധനയ്ക്കും വിശകലനത്തിനും വിധേയമാക്കുമെന്നും അതിനു ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുകയുള്ളൂ എന്നും വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

