ഇടതുപക്ഷ സർക്കാരിനെതിരെ വോട്ട് ചെയ്തവർ നരകിക്കുമെന്ന് കെ.ടി. ജലീൽ.
ഇടതുപക്ഷ സർക്കാരിനോട് ചെയ്തത് കൊടുംപാതകമാണെന്നും ആർഎസ്എസും കോൺഗ്രസും ലീഗും കുപ്രചരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കൊടുത്തത് കൂടിപ്പോയതാണ് പ്രശ്നമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് കൽപറ്റയിൽ നടന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കവെയാണ് കെ.ടി. ജലീൽ ഈ പരാമർശങ്ങൾ നടത്തിയത്.
‘പാര് തന്ന പൂവൻപഴം തൊണ്ടയിൽ കൊണ്ടില്ല’ എന്നാണ് കെ.ടി. ജലീൽ പറഞ്ഞത്.
സർക്കാർ കൊടുത്ത പൂവൻ പഴം തൊള്ളയിൽ കൊണ്ടില്ല. ഇടതുപക്ഷത്തിന് എതിരായി വോട്ട് ചെയ്തത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
അല്ലാതെ എന്ത് കുറ്റമാണ് പത്ത് കൊല്ലം ഭരിച്ച സർക്കാരിനെതിരെ ഉന്നയിക്കാൻ ഉണ്ടായിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. കള്ളപ്രചാരണം നടത്തി ആളുകളുടെ മനസ്സിൽ വലിയ ബോധമുണ്ടാക്കി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോഴാണ് ആളുകൾ വസ്തുത മനസ്സിലാക്കിയത്. മാറ്റത്തിന് വോട്ട് ചെയ്തവർക്ക് ഇപ്പോൾ ശരിക്കും കിട്ടുന്നുണ്ടെന്നും കെ.ടി.
ജലീൽ പരിഹസിച്ചു. പവർ കട്ടാണ് സമ്മാനം.
പെൻഷൻ എപ്പോൾ കിട്ടുമെന്ന് പടച്ചോന് മാത്രമേ അറിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

