പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പേരാമ്പ്രയില്‍ നവീകരിച്ച സ്മാര്‍ട്ട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു. ഫാത്തിമ തഹിലിയ എംഎല്‍എ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി അധ്യക്ഷത വഹിച്ചു. വടകര സബ് കളക്ടര്‍ പി പി അര്‍ച്ചന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കായി ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്.
പട്ടികവര്‍ഗ വകുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്ക് പുറമെ, പിഎസ്സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കെ സ്മാര്‍ട്ട് തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങളും ഇവിടെ നിന്നും സൗജന്യമായി ലഭ്യമാക്കും.
ഓഫീസില്‍ നേരിട്ടെത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കായി പ്രമോട്ടര്‍മാര്‍ വഴി സേവനങ്ങള്‍ എത്തിക്കാനുള്ള പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബാലുശ്ശേരി, പേരാമ്പ്ര, തൂണേരി, കുന്നുമ്മല്‍ എന്നീ ബ്ലോക്കുകളിലെ പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ക്കാണ് ഈ കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുക. ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ.സി.
ഗാന, ലിസ്സി ഷിജു, അനിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജന് മരുതേരി, വാര്‍ഡ് മെമ്പര്‍ സജിന, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എം. ശശി, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ സുജിന്ദ്രന്‍, ടി.ഇ.ഒ.
കെ. ദീപക് തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

