മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ രംഗത്ത്. സർവീസിൽ ഇരുന്ന വേളയിൽ ബിജെപിയിൽ ചേരാൻ ഗ്യാനേഷ് കുമാർ തനിക്ക് നിർദേശം നൽകിയെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ചീഫ് സെക്രട്ടറി പദവിയിൽ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ച് പാർട്ടിയിൽ ചേരാനും മന്ത്രിയാകാൻ വരെ അവസരമൊരുക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തുവെന്ന് ജിജി തോംസൺ വ്യക്തമാക്കി. 2016-ൽ ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു ഈ സംഭവമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഔദ്യോഗിക പദവിയിലിരിക്കെയാണ് ഇത്തരമൊരു രാഷ്ട്രീയ ക്ഷണം ഉണ്ടായതെന്നും എന്നാൽ താൻ ആ വാഗ്ദാനം പൂർണ്ണമായും നിരസിക്കുകയായിരുന്നുവെന്നും ജിജി തോംസൺ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രംഗവുമായി ബന്ധപ്പെട്ട
ചർച്ചകൾക്കിടയിലാണ് ഈ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

