കൊല്ലം ജില്ലയിലെ വരിഞ്ഞവിള സെന്റ് മേരീസ് സെൻട്രൽ സ്കൂളിൽ വായന കളരിയുടെ ഉദ്ഘാടനം നടന്നു. സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ കോശി ജോർജ്, സ്കൂൾ ലീഡർ വിനായക് ജിതിന് ദിനപത്രം കൈമാറിക്കൊണ്ടാണ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ സാബു മത്തായി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വായനാശീലം വളർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ സംസാരിച്ചു.
തുടർന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശ്രീരാഗ് നമ്പൂതിരി, നല്ല പാഠം കോ–ഓർഡിനേറ്റേഴ്സ് ആയ ഷൈനി ജോൺ, സുനന്ദഭായി, അധ്യാപകരായ ഉഷാകുമാരി, അശ്വതി, ജിഷാ സാബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

