കോഴിക്കോട് ജില്ലയിലെ യാത്രാസൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന രാമനാട്ടുകര– കാലിക്കറ്റ് എയർപോർട്ട് എലിവേറ്റഡ് ഹൈവേ (എൻഎച്ച്966) പദ്ധതി യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പ്രഖ്യാപിച്ച ഈ സുപ്രധാന പദ്ധതിയുടെ അലൈൻമെന്റിന് കേന്ദ്ര സർക്കാരിന്റെ അനുമതി അതിവേഗം ലഭ്യമാകുമെന്നാണ് നിലവിലെ സൂചനകൾ.
ഡൽഹിയിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയ്ക്കിടെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി, മന്ത്രി പി.കെ.ബഷീറിനെ ഇക്കാര്യം അറിയിച്ചതോടെയാണ് പദ്ധതി സംബന്ധിച്ച പ്രതീക്ഷകൾ വീണ്ടും സജീവമായത്. നിലവിൽ വിശദമായ പദ്ധതിരേഖ (ഡിപിആർ) തയാറാക്കുന്നതിനു മുന്നോടിയായുള്ള പ്രാഥമിക പഠനങ്ങളാണ് പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

