ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നതായി റിപ്പോർട്ട്. ഛത്തീസ്ഗഡ് സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിൽ ഒരു മരണം സ്ഥിരീകരിച്ചു.
ബസ്തർ മേഖലയിലെ നിരവധി ഗ്രാമപ്രദേശങ്ങൾ വെള്ളപ്പൊക്കത്തെ തുടർന്ന് പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.
പ്രതികൂല കാലാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ ദന്തേവാഡ, ബിജാപൂർ, കൊണ്ടഗാവ്, കാങ്കർ, ബസ്തർ, ഗരിയാബന്ദ്, ധംതരി, ദുർഗ് എന്നീ എട്ട് ജില്ലകളിലെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾക്ക് ജില്ലാ ഭരണകൂടം ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചു. കൂടാതെ, സർക്കാർ വിദ്യാലയങ്ങളിൽ ഈ ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ത്രൈമാസ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.
മഴക്കെടുതി അതിരൂക്ഷമായ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിൽ ജാഗ്രതയുടെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിൽ, ഒഡീഷയിൽ മഴയെ തുടർന്ന് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പതിനായിരത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു.
ഇത്രയും ജനങ്ങളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

