കൊച്ചി: ലിയോണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന കേസിൽ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ വിധി പറയാൻ നിശ്ചയിച്ചിരുന്നെങ്കിലും, പ്രതിഭാഗം ആവശ്യമായ രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് വിശദമായ വാദം കേൾക്കലിലേക്ക് കോടതി കടക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കെതിരെയുള്ള വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട കേസിലും ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇതേ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
ഈ തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയാണ് അദ്ദേഹം. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യമെന്നും, നിലവിൽ അറസ്റ്റ് ആലോചിച്ചിട്ടില്ലെന്നും വ്യക്തമാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

