തിരുവനന്തപുരം: ഇ-ചെലാനുകളിൽ നിന്നും ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് മോട്ടാർ വാഹന വകുപ്പ് (എംവിഡി) വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വ്യക്തികളുടെ സ്വകാര്യത മാനിച്ച് നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ ഒഴിവാക്കുന്നു എന്ന മട്ടിലുള്ള വിവരങ്ങളാണ് സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. എന്നാൽ ഈ വാർത്തകളിൽ യാതൊരുവിധ സത്യവുമില്ലെന്നും ഇ-ചെലാനുകളിൽ ഫോട്ടോകൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും എംവിഡി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

