പ്രമുഖ സാങ്കേതിക ദാതാക്കളായ Google തങ്ങളുടെ ജനപ്രിയ ആപ്ലിക്കേഷനായ Google Messages-ൽ ഉപയോക്താക്കൾക്കായി പുതിയ ചില മാറ്റങ്ങളും പരിഷ്കാരങ്ങളും അവതരിപ്പിച്ചു. ഒറ്റനോട്ടത്തിൽ വലിയ മാറ്റങ്ങൾ ഒന്നും തോന്നിപ്പില്ലെങ്കിലും, ദൈനംദിന ഉപയോഗം കൂടുതൽ ലളിതവും വേഗത്തിലാക്കാനുമാണ് ഈ നവീകരണങ്ങൾ ലക്ഷ്യമിടുന്നത്.
പുതിയ അപ്ഡേറ്റ് പ്രകാരം സന്ദേശങ്ങളുടെ ടൈംസ്റ്റാമ്പുകൾ പരിശോധിക്കുന്നത് കൂടുതൽ എളുപ്പമായിരിക്കുകയാണ്. മുൻകാലങ്ങളിൽ ഓരോ ചാറ്റ് ബബിളിലും പ്രത്യേകം ടാപ്പ് ചെയ്യേണ്ടിയിരുന്ന സ്ഥാനത്ത്, ഇനി മുതൽ ചാറ്റ് സ്ക്രീനിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്താൽ എല്ലാ സന്ദേശങ്ങളുടെയും ടൈംസ്റ്റാമ്പുകൾ വ്യക്തമായി കാണാൻ സാധിക്കും.
കൂടാതെ സന്ദേശം ഡെലിവർ ആയിട്ടുണ്ടോ, പെൻഡിങ് ആണോ, സുരക്ഷിതമാണോ തുടങ്ങിയ വിവരങ്ങളും ഇതിലൂടെ അറിയാൻ കഴിയും. ഒരു സന്ദേശത്തിന് മറുപടി നൽകാനായി ഇനി ചാറ്റ് ബബിളിലേക്ക് വലത്തേക്ക് സ്വൈപ്പ് ചെയ്താൽ മതിയാകും.
ഇതിനുപുറമെ, സന്ദേശങ്ങളിൽ കൂടുതൽ എളുപ്പത്തിൽ ഇടപെടാൻ സഹായിക്കുന്ന പുതിയ ലോങ്-പ്രസ് കമാൻഡും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചാറ്റിന്റെ മുകളിലുള്ള മെനു വഴി മാത്രം ലഭ്യമായിരുന്ന ഫീച്ചറുകൾ ഇനി മുതൽ സന്ദേശത്തിൽ ലോങ്-പ്രസ് ചെയ്യുന്നതിലൂടെ പെട്ടെന്ന് ആക്സസ് ചെയ്യാൻ സാധിക്കും.
റിപ്ലൈ, ഫോർവേഡ്, കോപ്പി, സ്റ്റാർ, ഡിലീറ്റ്, സെലക്ട് മോർ, ഇൻഫോ തുടങ്ങിയ ഓപ്ഷനുകൾ ഈ പുതിയ മെനുവിലൂടെ എളുപ്പത്തിൽ ലഭിക്കും. കൂടാതെ, സന്ദേശത്തിലെ നിർദ്ദിഷ്ട
ഭാഗങ്ങൾ മാത്രം കോപ്പി ചെയ്യാനും ഈ ലോങ്-പ്രസ് ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. നിലവിൽ ഈ പുതിയ ഫീച്ചറുകൾ ഘട്ടം ഘട്ടമായാണ് ഉപയോക്താക്കളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ആപ്ലിക്കേഷൻ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ഈ പുതിയ മാറ്റങ്ങൾ ലഭ്യമാണോ എന്ന് പരിശോധിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

