പ്രേക്ഷകശ്രദ്ധ നേടിയ തുടക്കം എന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുടെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ സൂപ്പർതാരം മോഹൻലാൽ അവതരിപ്പിച്ച മാസ്റ്റർ കഥാപാത്രത്തിന്റെ ഫൈറ്റ് ഷൂട്ടിങ് രംഗങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
പ്രമുഖ സംഘട്ടന സംവിധായകരായ യാനിക് ബെൻ, സ്റ്റണ്ട് സിൽവ എന്നിവരാണ് ഈ ആക്ഷൻ രംഗങ്ങളുടെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം നിലവിൽ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്സ്റ്റാറിലൂടെ സ്ട്രീമിങ് തുടരുകയാണ്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ അതിഥി വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൂടാതെ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ഈ സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിത്.
ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ഇതിനകം 50 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടക്കത്തിൽ ഒരു കൊച്ചു കുടുംബ ചിത്രമെന്നാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ചിത്രത്തെക്കുറിച്ച് വിശേഷിപ്പിച്ചിരുന്നത്.
എന്നാൽ പ്രേക്ഷകർക്ക് മുന്നിൽ വലിയ കൗതുകങ്ങളുമായിട്ടാണ് ചിത്രം എത്തിയത്. ഡോ.
എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ പ്രശംസ നേടിയിട്ടുണ്ട്.
സംഗീതം: ജേക്സ് ബിജോയ്, ഛായാഗ്രഹണം: ജോമോൻ ടി ജോൺ, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ: മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

