അഞ്ചലിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഇടമൺ സ്വദേശിയായ മനോജ് ആണ് പൊലീസിന്റെ പിടിയിലായത്.
അഞ്ചൽ സ്വദേശിനിയായ അശ്വതിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഭർത്താവായ മനോജുമായി പിണങ്ങിമാറി, മറ്റൊരു യുവാവിനൊപ്പം വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു അശ്വതി.
അഞ്ചലിലെ ഒരു സ്വകാര്യ സ്കൂളിലെ ജീവനക്കാരിയാണ് അശ്വതി. ഇന്ന് രാവിലെ ജോലിസ്ഥലത്ത് എത്തിയപ്പോഴാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.
അശ്വതിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആയുധവുമായെത്തിയ മനോജ്, സ്കൂൾ പരിസരത്തുവെച്ച് യുവതിയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് അശ്വതിയുടെ കൈക്ക് പരുക്കേറ്റത്.
ആൺസുഹൃത്തിനൊപ്പം യുവതി മാറി താമസിച്ചതിലുണ്ടായ കടുത്ത മാനസിക വിഷമവും പ്രതികാരവുമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അഞ്ചൽ ടൗണിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

